തങ്ങളുടെ ഓണം റിലീസ് ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് മലയാളത്തിൻറെ യുവതാരങ്ങളായ ടൊവിനോ തോമസ്, ആൻറണി വർഗ്ഗീസ്, ആസിഫ് അലി എന്നിവർ ഒരു സോഷ്യൽ മീഡിയ വീഡിയോ ചെയ്തിരുന്നു. ഓണം റിലീസായി തീയറ്ററിൽ എത്തുന്ന കൊണ്ടൽ, എആർഎം, കിഷ്കിന്ധകാണ്ഡം എന്നീ ചിത്രങ്ങളെ പ്രമോട്ട് ചെയ്ത് ഇവരിട്ട വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാം. അബ്റാം ഫിലിംസ് സഹ ഉടമയായ ഷീലു അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ബാഡ് ബോയ്സ് എന്ന ചിത്രവും ഈ ഓണത്തിന് റിലീസാകുന്നുണ്ട്. ഓമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റഹ്മാനാണ് നായകൻ. ബാബു ആൻറണി, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയ വലിയ താര നിര ചിത്രത്തിലുണ്ട്.
യുവതാരങ്ങളുടെ വീഡിയോയ്ക്കെതിരെയാണ് ഷീലു ഇപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരിക്കുന്നത്.
ഷീലുവിൻറെ പോസ്റ്റിൻറെ പൂർണ്ണരൂപം
പ്രിയപ്പെട്ട ടൊവിനോ ,ആസിഫ് , പെപ്പെ , “പവർ ഗ്രൂപ്പുകൾ "പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച് തന്നതിന് നന്ദി. നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ ,നിങ്ങളുടെ മൂന്നു ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണ ആണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.
എന്നാൽ ഞങ്ങളുടെ "BAD BOYZ ഉം പിന്നെ കുമ്മാട്ടിക്കളിയും , GANGS ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു. ഈ ചിത്രങ്ങളും ഓണത്തിന് തന്നെ ആണ് റിലീസ്. സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുൾ ആണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ് .ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ ,എല്ലാവര്ക്കും ലാഭവും ,മുടക്കുമുതലും തിരിച്ച് കിട്ടട്ടെ .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്