ഷാരൂഖ് ഖാന്റെ മകൻ ആര്യ ഖാൻ സംവിധാനം ചെയ്ത വെബ് സീരീസ്, ബാഡ്‌സ് ഓഫ് ബോളിവുഡിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂർ രംഗത്ത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച സീരിസ് ആണ് എന്നാണ് തരൂരിന്റെ അഭിപ്രായം. എക്സിലൂടെ ആയിരുന്നു തരൂരിന്റെ പ്രതികരണം.
അതേസമയം ബോളിവുഡിന് ഇങ്ങനെയൊരു സീരീസ് ആവശ്യമായിരുന്നു. അച്ഛനെന്ന നിലയില്‍ ഷാരുഖ് ഖാന് അഭിമാനിക്കാമെന്നാണ് തരൂര്‍ കുറിച്ചത്."ചുമയും ജലദോഷവും പിടിപ്പെട്ടതിനാൽ രണ്ടു ദിവസത്തെ പരിപാടികളെല്ലാം മാറ്റിവച്ചു. എന്റെ സ്റ്റാഫും സഹോദരിയും കംപ്യൂട്ടറില്‍ നിന്ന് നെറ്റ്ഫ്ലിക്സിലെ ഒരു സീരീസിലേക്ക് എന്റെ കാഴ്ചയെ ക്ഷണിച്ചു. ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഒന്നായിരുന്നു അത്. Absolute OTT Gold"
"ആര്യൻ ഖാന്റെ ആദ്യ സംവിധാനത്തിലൊരുങ്ങിയ 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' കണ്ടുകഴിഞ്ഞതേയുള്ളൂ, പ്രശംസയ്ക്കായി വാക്കുകള്‍ കിട്ടുന്നില്ല. നിങ്ങളില്‍ അത് പടര്‍ന്നേറാന്‍ സമയമെടുക്കും. പക്ഷേ, അപ്പോഴേക്കും നിങ്ങളതില്‍ പ്രതിരോധിക്കാനാവാത്തവിധം കൊളുത്തിയിട്ടുണ്ടാകും. മൂര്‍ച്ചയുള്ള എഴുത്ത്, ഭയമേതുമില്ലാത്ത സംവിധാനം, ഇത്തരത്തിലുള്ള ശക്തമായ ആക്ഷേപഹാസ്യമാണ് ബോളിവുഡിന് ആവശ്യമായിരുന്നത്. അഭിനയത്തിലേക്കും സീനുകളുടെ പിന്നാമ്പുറത്തേക്കും കാഴ്ചക്കാരെ നയിക്കുന്ന തമാശകളുടെ പരമ്പര. യഥാര്‍ത്ഥ കഥ പറച്ചിലിന്റെ ശക്തികേന്ദ്രത്തിന്റെ വരവ് അടയാളപ്പെടുത്തുന്ന ഏഴ് ആകർഷകമായ എപ്പിസോഡുകൾ. അഭിനന്ദനങ്ങൾ, ആര്യൻ ഖാൻ - നിങ്ങളൊരു മാസ്റ്റർപീസ് ആണ് നൽകിയിരിക്കുന്നത്, 'ദി ബാഡ്‌സ് ഓഫ് ബോളിവുഡ്' അത്യുജ്വലമാണ്. ഒരച്ഛന്‍ മറ്റൊരച്ഛനോടെന്ന പോലെ പറയട്ടെ, ഷാരൂഖ് ഖാന്‍ നിങ്ങൾക്ക് അഭിമാനിക്കാം" എന്നാണ് തരൂർ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
