ചെന്നൈ: സു വെങ്കിടേശന്‍റെ നോവലായ വേൽ പാരിയിലെ ചില ഭാഗങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ചിത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സംവിധായകൻ ശങ്കർ രംഗത്ത്. ശങ്കറിന്റെ എക്‌സ് പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയാവുകയാണ്.
അടുത്തിടെ ഇറങ്ങിയ ട്രെയിലർ തന്നെ അസ്വസ്ഥനാക്കിയെന്നാണ് ശങ്കര്‍ പറയുന്നത്. എന്നാല്‍ സിനിമ ഏതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
എന്നാൽ ശങ്കർ പറയുന്നത് കൊരട്ടാല ശിവ സംവിധാനം ചെയ്ത ജൂനിയർ എൻടിആർ അഭിനയിച്ച ദേവര: ഭാഗം 1 അല്ലെങ്കിൽ ശിവയുടെ സൂര്യ അഭിനയിച്ച ശിവ സംവിധാനം ചെയ്ത കങ്കുവയെക്കുറിച്ചാണ് എന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച.
തമിഴ്നാട്ടിലെ മധുരയില്‍ നിന്നുള്ള ലോക്സഭ അംഗമായ സു വെങ്കിടേശന്‍ എഴുതിയ ചരിത്ര നോവല്‍ വേൽ പാരി തമിഴിലെ ബെസ്റ്റ് സെല്ലറുകളില്‍ ഒന്നാണ്. ഇതിന്‍റെ ചലച്ചിത്ര അവകാശം ഷങ്കര്‍ നേരത്തെ വാങ്ങിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്