തിലകനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മകൻ ഷമ്മി തിലകൻ. 'ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത കള്ളൻ' എന്നാണ് തിലകന്റെ ചിത്രത്തോടൊപ്പം ഷമ്മി തിലകൻ കുറിച്ചത്. മലയാള സിനിമാ ലോകത്ത് കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഈ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
അമ്മയുടെ പല നിലപാടുകളോടും അതൃപ്തി പ്രകടിപ്പിക്കുകയും ശക്തമായി എതിർക്കുകയും ചെയ്ത നടനാണ് തിലകൻ. നിലപാടിൽ ഉറച്ചുനിന്നതിൻ്റെ പേരിലാണ് അദ്ദേഹത്തെ സംഘടനയിൽ നിന്ന് പുറത്താക്കിയത്. തിലകൻ അന്ന് പറഞ്ഞതിനെ സാധൂകരിക്കുന്ന വിവരങ്ങളും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഷമ്മി തിലകൻ പങ്കുവച്ച പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ്. സംവിധായകൻ വിനയൻ പങ്കുവച്ച കുറിപ്പിലും തിലകന്റെ പേര് പരാമർശിച്ചിരുന്നു. അദ്ദേഹം പറഞ്ഞ് വച്ചതിന്റെ ബാക്കിപത്രമാണ് ഈ റിപ്പോർട്ട്.
സിനിമക്കുള്ളിലും സംഘടനക്കുള്ളിലും ഒരു മാഫിയ നിലനില്‍ക്കുന്നുണ്ടെന്ന് വർഷങ്ങള്‍ക്ക് മുമ്ബ് തിലകൻ തുറന്നു പറഞ്ഞിരുന്നു. ഇതിനെ കൃത്യമായി അടിവരയിടുകയാണ് പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട്. 2010-ലാണ് തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്