ദീപികയുടെയും രണ്‍വീറിന്‍റെയും ആദ്യകണ്‍മണിയെ കാണാൻ ആശുപത്രിയിലെത്തി ഷാരുഖ് ഖാൻ. മുംബൈ എച്ച്‌എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് ഷാരൂഖ് എത്തിയത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് ദീപിക ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഷാരുഖ് ഖാൻ ആശുപത്രിയിലേയ്ക്കെത്തുന്ന വീഡിയോ വൈറലാണ്.
ദീപികയുടെയും രണ്‍വീറിന്‍റെയും മകളെ സന്ദര്‍ശിക്കാന്‍ ബോളിവുഡിലെ വന്‍ താരങ്ങള്‍ എത്തുമെന്നാണ് സൂചന. പെണ്‍കുഞ്ഞിന് ആശംസകളുമായി ദമ്ബതികളെ ആദ്യം സന്ദർശിച്ചത് മുകേഷ് അംബാനിയാണ്.
2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇറ്റലിയില്‍ വച്ചായിരുന്നു ആഡംബര വിവാഹം. ഈ വർഷം ഫെബ്രുവരിയിലാണ് കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ദമ്പതികള്‍ പ്രഖ്യാപിച്ചത്. നിറവയറോടെയായിരുന്നു വൻ ഹിറ്റായ കല്‍ക്കിയുടെ പ്രമോഷൻ പരിപാടികള്‍ക്ക് ദീപിക എത്തിയത്.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘ഫൈറ്റര്‍’ എന്ന ചിത്രമാണ് ദീപികയുടേതായി ഒടുവില്‍ തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയത്. ‘കല്‍കി 2898’ എഡി, ‘സിംഗം എഗൈന്‍’ എന്നിവയാണ് റിലീസിനായി തയ്യാറെടുക്കുന്ന ചിത്രങ്ങള്‍. ”റോക്കി ഓര്‍ റാണി കി പ്രേം കഹാനി’യായിരുന്നു രണ്‍വീറിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘സിംഗം എഗൈനി’ലും രണ്‍വീര്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്