തെന്നിന്ത്യൻ സിനിമാ ലോകത്തെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര.ഷാരൂഖാനൊപ്പം ജവാനില്‍ നായികയായി എത്തിയതോടെ ബോളിവുഡിലും ശക്തമായ സാന്നിദ്ധ്യം നടി അറിയിച്ചു കഴിഞ്ഞു.
നയൻതാര കിംഗ് ഖാനുമായി നല്ല വ്യക്തിബന്ധം കൂടി കാത്തു സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് വിഘ്നേശ്- നയൻതാര വിവാഹത്തിന് ഷാരൂഖ് എത്തിയതും.
ഇപ്പോഴിതാ അവാർഡ് നല്‍കുന്നതിനിടെ നയൻതാരയെ ചുംബിക്കുന്ന ഷാരൂഖ് ഖാന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദാദാ സാഹേബ് ഫാല്‍ക്കേ അവാർഡ് ചടങ്ങിനിടെയായിരുന്നു സംഭവം.
മികച്ച നടിക്കുള്ള പുരസ്‌കാരം നയൻതാരയ‌്ക്ക് സമ്മാനിക്കുന്നതിനിടെയാണ് ഷാരൂഖ് ചുംബനം നല്‍കിയത്. വേദിയിലേക്ക് നയൻസിനെ കൈപിടിച്ച് ആനയിച്ചതും കിംഗ് ഖാൻ തന്നെയായിരുന്നു. മികച്ച നടനുള്ള അവാർഡ് ഷാരൂഖ് സ്വന്തമാക്കി.
2023ലെ ഏറ്റവും പണംവാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു അറ്റ്‌ലി സംവിധാനം ചെയ്‌ത ജവാൻ. 1100 കോടിയാണ് ആഗോളതലത്തില്‍ സിനിമ കളക്‌ട് ചെയ‌്തത്. ടെസ്‌റ്റ്, മണ്ണാംകട്ടൈ സിൻസ് 1960 എന്നിവയാണ് നയൻതാരയുടെ റിലീസനൊരുങ്ങുന്ന ചിത്രങ്ങള്‍.
The Best Actress Award win by #Nayanthara 😍❤️for #Jawan & #ShahRukhKhan ❤️Himself presents this Award 🔥♥️#DPIFF2024pic.twitter.com/BhUaCRVCDM
— NayanAnu (@Anu79647933) February 20, 2024
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്