അഹമ്മദാബാദ്: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് നടനെ അഹമ്മദാബാദിലെ കെഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹീറ്റ് സ്ട്രോക്ക് കാരണമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) സ്ഥിരീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പങ്കുവെച്ചിട്ടില്ല.
അടുത്തിടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടീമായ കെകെആറും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം നേരിട്ടുകാണാന്‍ ഷാരൂഖ് മൈതാനത്തുണ്ടായിരുന്നു. ഇവിടെ വെച്ചാണ് നിര്‍ജ്ജലീകരണം സംഭവിച്ചെുന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെകെആര്‍ സഹ ഉടമ കൂടിയായാണ് ഷാരൂഖ് ഖാന്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്