പ്രഭാസ് നായകനായ സ്പിരിറ്റ് എന്ന ചിത്രത്തിന്റെ ഓഡിയോ ടീസര്‍ പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും തുടങ്ങി. ടീസറില്‍ പ്രഭാസിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച ഒരു വാചകം ഷാരൂഖ് ഖാന്‍ ആരാധകര്‍ക്ക് അത്ര ഇഷ്ടപ്പെടാത്തതാണ് ഈ ചര്‍ച്ചയ്ക്ക് കാരണം.
അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങിയ ടീസറില്‍ താരങ്ങളുടെ ശബ്ദവും ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വറിന്റെ പശ്ചാത്തല സംഗീതവുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ടീസറിന്റെ അവസാനത്തില്‍, 'ചെറുപ്പം മുതലേ എനിക്ക് ഒരേയൊരു ദുശ്ശീലമേയുള്ളൂ' എന്ന പ്രഭാസിന്റെ സംഭാഷണവുമുണ്ട്. ടീസറില്‍ ഒരിടത്ത് പ്രഭാസിനെ 'ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതാണ് ഷാരൂഖ് ഖാന്റെ ആരാധകരെ ചൊടിപ്പിച്ചത്.
പ്രഭാസിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ഈ പ്രത്യേക ടീസര്‍ പുറത്തുവിട്ടത്. അനിമല്‍ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്പിരിറ്റ്. ത്രിപ്തി ദിമ്രിയാണ് നായികയായെത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറോ? കൊള്ളാം, മുംബൈ മുതല്‍ മൊറോക്കോ വരെ ഹൃദയങ്ങള്‍ ഭരിക്കുന്ന ഒരേയൊരു ബാദ്ഷായേയുള്ളൂ, അതാണ് ഷാരൂഖ് ഖാന്‍. പാരമ്പര്യം പോസ്റ്ററുകളില്‍ പ്രഖ്യാപിക്കുന്നതല്ല; പതിറ്റാണ്ടുകളുടെ മാന്ത്രികത, ആകര്‍ഷണീയത, ആഗോള സ്‌നേഹം എന്നിവയിലൂടെ നേടിയെടുക്കുന്നതാണ് എന്നാണ് ഒരാള്‍ പ്രതികരിച്ചത്.
സന്ദീപ് റെഡ്ഡി വാംഗ പ്രഭാസിനെ ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കുന്നു. ഇന്ത്യക്ക് പുറത്ത് പ്രഭാസിനെ ആര്‍ക്കും അറിയില്ല. അദ്ദേഹത്തിന്റെ ഒരേയൊരു വിജയചിത്രം 'ബാഹുബലി'യാണ്. യഥാര്‍ത്ഥത്തില്‍ ഒരേയൊരു ആഗോള സൂപ്പര്‍സ്റ്റാറേയുള്ളൂ. എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
