മുംബൈ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും എന്തിന് ഇന്ത്യൻ സിനിമയിൽ മുഴുവൻ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും വലിയ ചർച്ചകൾ ആണ് നടക്കുന്നത്.
റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നിരവധി നടിമാരാണ് തങ്ങൾ നേരിട്ട പീഡനം തുറന്നു പറഞ്ഞു രംഗത്ത് എത്തിയത്. അതേസമയം റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ ഉള്ള നടി സിമ്രാന്റെ പ്രതികരണം ആണ് ഇപ്പോൾ ചർച്ചയാവുന്നത്.
താനും ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വസ്തുത ആണ് നടി പുറത്തു വിട്ടത്. എന്നാൽ സിമ്രാൻ താൻ ലൈംഗികാതിക്രമത്തിനിരയായെന്ന് പറഞ്ഞത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഇപ്പോൾ.
'എന്തുകൊണ്ടാണ് സ്ത്രീകള്‍ ലൈംഗികാതിക്രമം ഉടനടി റിപ്പോർട്ട് ചെയ്യാത്തത്? അതിനെ ചോദ്യം ചെയ്യുന്നത് അരോചകമാണ്. സംഭവം കഴിഞ്ഞാല്‍ എങ്ങനെ പറയും?ആ സമയത്ത് നമുക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ വേണ്ടത്ര സമയമെടുക്കും. എങ്ങനെ പ്രതികരിക്കണം എന്നറിയാതെ. അതുകൊണ്ടാണ് സമയവും അവസരവും വരുമ്ബോള്‍ മാത്രം അവ വെളിപ്പെടുത്തുന്നത്. കുട്ടിക്കാലത്ത് ഞാൻ പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു. പക്ഷേ അവരെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല' എന്നാണ് സിമ്രാൻ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്