ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് ബംഗാളി സംവിധായകന്‍ അരിന്ദം സില്ലിനെ ബംഗാളി സിനിമ സംവിധായകരുടെ സംഘടന ഡയറക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഈസ്റ്റേണ്‍ ഇന്ത്യയില്‍ (ഡിഎഇഐ) നിന്നും സസ്‌പെന്‍ഡ് ചെയ്തു.
പ്രാഥമിക തെളിവുകള്‍ കണക്കിലെടുത്താണ് ഡിഎഇഐ നടപടി എടുത്തതെന്നാണ് പത്രകുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
നിങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളും ഞങ്ങളുടെ പക്കലുള്ള തെളിവുകളും സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്നതിനാല്‍ നിങ്ങളെ അംഗത്വത്തില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് അല്ലെങ്കില്‍ നിങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ നീങ്ങുന്നത് വരെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് പത്രകുറിപ്പില്‍ പറയുന്നത്.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അരിന്ദം സില്‍ സിനിമ സെറ്റിലെ ഒരു നടിയോട് മോശമായി പെരുമാറിയതാണ് വിവാദത്തിന് കാരണം.
ഒരു ഷോട്ട് വിശദീകരിക്കുന്നതിനിടെ സില്‍ തന്റെ കവിളില്‍ ചുംബിച്ചുവെന്നാണ് നടിയുടെ ആരോപണം. തുടര്‍ന്ന് നടി സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതിയും നല്‍കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്