സിയോൾ: ദക്ഷിണ കൊറിയൻ ബോയ് ബാൻഡായ എൻസിടി ഗായകൻ ടെയ്ൽ ബാൻഡ് ഗ്രൂപ്പ് വിട്ടതായി റിപ്പോർട്ട്. ലൈംഗിക പീഡന ആരോപണം നേരിട്ടതിന് പിന്നാലെയാണ് ഗ്രൂപ്പ് വിട്ടത്. ബുധനാഴ്ചയാണ് ടെയ്ൽ എന്നറിയപ്പെടുന്ന മൂൺ ടെയ്-ഇൽ ഇക്കാര്യം വ്യക്തമാക്കിയത്.
ലൈംഗിക പീഡനക്കേസിലെ ആരോപിതനെന്ന് വ്യക്തമായതിന് പിന്നാലെയാണ് നടപടിയെന്ന് വിശദമാക്കിയെങ്കിലും ഏത് തരത്തിലുള്ള ലൈംഗിക ആരോപണമാണ് കെ പോപ്പ് താരം നേരിടുന്നതെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ വിശദമാക്കുന്നത്.
ഗുരുതരമായ ആരോപണം നേരിടുന്നതിനാൽ ടീമിൽ ടെയ് ഇല്ലിന് തുടരാനാവില്ലെന്ന് എൻസിടി വിശദമാക്കി. അതേസമയം ആരോപണത്തേക്കുറിച്ച് താരം ഇനിയും പ്രതികരിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് എസ്എം എന്റർടെയിൻമെന്റ് വിശദമാക്കി.
ബാംഗ്ബേ പൊലീസ് സ്റ്റേഷനിലാണ് ഗായകനെതിരായ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന വിവരം. 2016 മുതൽ ദക്ഷിണ കൊറിയൻ ബോയ് ബാൻഡായ എൻസിടിയിൽ അംഗമാണ് ടെയ് ഇൽ. നിലവിൽ നിരവധി ഉപ ബാൻഡുകളിലായി രണ്ട് ഡസനിലേറെ അംഗങ്ങളാണ് എൻസിടിയിലുള്ളത്. എൻസിടി 127, എൻസിടി ഡ്രീം, എൻസിടി വിഷ് എന്നിവയാണ് ഉപ ബാൻഡുകൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്