സെലീന ഗേമസും  ബെണി ബ്ലാങ്കോയും വിവാഹിതരായി

SEPTEMBER 28, 2025, 4:03 AM

ഗായിക സെലീന ഗേമസും മ്യൂസിക് പ്രൊഡ്യൂസര്‍ ബെണി ബ്ലാങ്കോയും വിവാഹിതരായി. ഗൊലേറ്റയിലെ 70 ഏക്കര്‍ വരുന്ന സ്വകാര്യ പ്ലാന്റേഷനിലാണ് വിവാഹത്തിനുള്ള വേദി ഒരുക്കിയത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സെലീന തന്നെയാണ് ഇന്‍സ്റ്റയിലൂടെ പങ്കുവെച്ചത്. new bride '9.27.25'' എന്നാണ് ക്യാപ്ഷന്‍ നല്‍കിയാണ് സെലീന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

നിറയെ പച്ച നിറഞ്ഞ സ്ഥലത്ത് തിളങ്ങുന്ന വൈറ്റ് ഗൗണിലാണ് ഗോമസ് എത്തിയത്. റാല്ഫ് ലോറന്‍ വെഡ്ഡിങ് ഗൗണ്‍ ധരിച്ച്, ഫ്ളോറല്‍ ഹാല്റ്റര്‍-നെക്, സ്ട്രക്‌ചേര്‍ഡ് ബോഡീസ്, ഓപ്പണ്‍ ബാക്ക്, നൈസായ ഫ്ളോറല്‍ ഡിസൈന്‍ എന്നിവയായിരുന്നു ഗൗണിന്റെ പ്രത്യേകത. പ്രത്യേകമായ ഹെയര്‍ സ്റ്റെയിലും ഡയമണ്ട് അക്‌സസറീസുമായിരുന്നു ആഭരണങ്ങളായി ധരിച്ചിരുന്നത്.

വരന്‍ ബ്ലാങ്കോയും ലോറന്‍ സ്യൂട്ടില്‍ എലഗന്റ് ലുക്കിലാണ് വന്നത്. 300-ഓളം അതിഥികളെ സ്വീകരിക്കാന്‍ മാര്‍കീസ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

vachakam
vachakam
vachakam

വിവാഹത്തില്‍ ടെയ്‌ലര്‍ സ്വിഫ്റ്റ്, പാരിസ് ഹില്‍ട്ടണ്‍, സ്റ്റീവ് മാര്‍ട്ടിന്‍, മാര്‍ട്ടിന്‍ ഷോര്‍ട്ട് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ഇരുവരും പ്രണയബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചത് 2023 ഡിസംബറില്‍ ആയിരുന്നു.

ഏകദേശം 300,000 ഡോളറാണ് വിവാഹത്തിനായി സെലീന ചിലവഴിച്ചത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മുമ്പ് ദി വീക്കെന്‍ഡ്, സെഡ്, നിക്ക് ജോനാസ്, ടെയ്ലര്‍ ലോട്ട്നര്‍ തുടങ്ങിയവരുമായി സെലീന പ്രണയത്തിലായിരുന്നു. ജസ്റ്റിന്‍ ബീബറുമായുള്ള എട്ട് വര്‍ഷത്തെ ബന്ധം 2018ലാണ് താരം അവസാനിപ്പിച്ചത്.

ഒരു ദശാബ്ദത്തിലേറെയായി സെലീനയും ബെന്നിയും സുഹൃത്തുക്കളാണ്. സംഗീത മേഖലയിലും ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐ കാന്റ്റ് ഗെറ്റ് ഇനഫ്, സേം ഓള്‍ഡ് ലവ് തുടങ്ങിയ ഗാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam