വിവാഹമോചനത്തിന് ശേഷം ആദ്യ പ്രതികരണം പങ്കുവച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. സോഷ്യല്‍ മീഡിയയില്‍ ഒരു ചിത്രത്തിനൊപ്പം ഒരു വാക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സാനിയ മിർസ.
ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കണ്ണാടിയില്‍ നോക്കി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അടിക്കുറിപ്പായി REFLECT (പ്രതിബിംബം) എന്ന വാക്കാണ് താരം നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് താരത്തിന്റെ വിവാഹമോചന വാർത്തയും മുൻ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരുവുമായ ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹ വാർത്തയും പുറത്തുവന്നത്.
ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് സൃഷ്ടിച്ചത്. പിന്നാലെ സാനിയയുടെ അച്ഛനും മാലിക്കിൻ്റെ സഹോദരിയും പ്രതികരണവുമായി എത്തി. ഇരുവരും മാസങ്ങള്‍ക്ക് മുൻപേ വേർപിരിഞ്ഞതായി സാനിയയുടെ പിതാവ് മിർസ പ്രസ്താവന പങ്കുവച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്