അല്ലു അർജുൻ ചിത്രം പുഷ്പയില്‍ ഐറ്റം ഡാൻസ് ചെയ്തതിന്റെ കുറ്റബോധത്തില്‍ സാമന്ത. ഇനി ഒരിക്കലും ഐറ്റം ഡാൻസ് ചെയ്യില്ലെന്ന തീരുമാനത്തിലാണ് സാമന്ത എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. സാമന്തയുടെ പുഷ്പയിലെ ഊ അന്തവാ എന്ന ഐറ്റം ഡാൻസിന് ആരാധകർ ഏറെയാണ്.
അഭിനേതാവ് എന്ന നിലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണം എന്ന ചിന്തയില്‍ നിന്നാണ് ഊ അന്തവാ.. പാട്ട് ചെയ്യാം എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നും ആദ്യ രംഗം ചിത്രീകരിക്കുമ്പോള്‍ പേടിച്ചു വിറയ്ക്കുകയായിരുന്നു ഞാൻ എന്നുമാണ് താരം പറയുന്നത്. കാരണം സെക്സിയാവുക എന്നത് എനിക്ക് പറ്റുന്നതായിരുന്നില്ല. പക്ഷേ എന്നെ സ്വയം ബുദ്ധിമുട്ടിച്ച സാഹചര്യങ്ങളില്‍ നിറുത്തിക്കൊണ്ട് നടി എന്ന നിലയിലും വ്യക്തി എന്ന നിലയിലും സ്വയം വളരാനാണ് ഞാൻ എന്നും ശ്രമിച്ചിട്ടുള്ളത് എന്നും താരം വ്യക്തമാക്കുന്നു.
വിവാഹ മോചനത്തിനിടെയാണ് ഐറ്റം ഡാൻസ് ചെയ്യുന്നത്. എന്റെ അടുപ്പക്കാരും കുടുംബവും അതില്‍നിന്ന് പിന്തിരിപ്പിക്കാൻ ഏറെ ശ്രമിച്ചു. വെല്ലുവിളികള്‍ ഏറ്റെടുക്കാൻ എനിക്ക് ധൈര്യം തന്ന അടുത്ത സുഹൃത്തുക്കള്‍ പോലും ഐറ്റം ഡാൻസ് ചെയ്യരുതെന്ന് ഉപദേശിച്ചു. എന്നാൽ അങ്ങനെയെങ്കില്‍ അത് തീർച്ചയായും ചെയ്യണമെന്ന് എനിക്ക് തോന്നി എന്നാണ് താരം പറയുന്നത്.
എന്നാൽ ഇനി ഞാൻ ഐറ്റം ഡാൻസ് അവതരിപ്പിക്കില്ല. കാരണം അതില്‍ ഞാൻ വെല്ലുവിളികള്‍ ഒന്നും കാണുന്നില്ല എന്നും സാമന്ത കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്