'വേര്‍പിരിയലിന് കാരണം കെടിആര്‍'; തെലങ്കാന മന്ത്രിയുടെ ആരോപണത്തിൽ രൂക്ഷ പ്രതികരണവുമായി സാമന്ത 

OCTOBER 3, 2024, 12:11 PM

സൂപ്പർ താരങ്ങളായ സാമന്തയുടെയും നാഗചൈതന്യയുടെയും ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച്‌ തെലങ്കാന മന്ത്രി സുരേഖ നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോൾ സാമന്ത തന്നെ ഇതിന് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൻ കെടി രാമറാവു ആണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണമെന്നായിരുന്നു സുരേഖ പറഞ്ഞത്. കെടി രാമറാവു നിരവധി പ്രമുഖരുടെ ജീവിതം തകർത്തുവെന്നും അവർ പറഞ്ഞിരുന്നു.

അതേസമയം ഒരാളുടെ സ്വകാര്യ ജീവിതത്തെ ബഹുമാനിക്കണമെന്നും രാഷ്‌ട്രീയ പോരാട്ടങ്ങളില്‍ തന്റെ പേര് വലിച്ചിഴയ്‌ക്കരുതെന്നുമാണ് സാമന്ത സുരേഖയ്‌ക്ക് മറുപടിയായി ഇട്ട ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നത്. 'എന്റെ വിവാഹമോചനം എന്നത് വ്യക്തിപരമായ കാര്യമാണ്. അതില്‍ ഊഹാപോഹങ്ങള്‍ പറഞ്ഞുണ്ടാക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. എന്റെ വിവാഹമോചനം പരസ്‌പര സമ്മതത്തോടെയും സൗഹാർദത്തോടെയുമായിരുന്നു. അല്ലാതെ രാഷ്‌ട്രീയ ഗൂഢാലോചനയൊന്നും അതിലില്ല' എന്നാണ് താരം വ്യക്തമാക്കിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam