തെന്നിന്ത്യയില്‍ ഒരു കാലത്തെ ഐഡിയൽ താരദമ്പതികളായിരുന്നു സാമന്തയും നാഗചൈതന്യയും. അപ്രതീക്ഷിതമായ ഇവരുടെ വിവാഹ മോചന വാർത്ത ഇതുവരെ ആരാധകർക്ക് അംഗീകരിക്കാൻ ആയിട്ടില്ല. ഇരുവരും തമ്മിലുള്ള സൗഹൃദം വളർന്ന് പ്രണയമായി പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.
അതേസമയം നടിയുടെ കരിയറിലെ തിരക്കുകളാണ് വിവാഹബന്ധത്തില്‍ വിള്ളലുണ്ടാക്കിയതെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ എന്താണ് വ്യക്തമായ കാരണമെന്ന് ഇതുവരെ ഇരുവരും തുറന്ന് പറഞ്ഞിട്ടില്ല.
ഇപ്പോഴിതാ അടുത്തിടെ തന്റെ ജീവിതത്തെ കുറിച്ചുംതനിക്ക് ബാധിച്ച മയോസൈറ്റിസ് രോഗത്തെക്കുറിച്ചും തുറന്നു പറയുകയാണ് സാമന്ത. തന്റെ യൂട്യൂബ് ചാനലില്‍ ഹെല്‍ത്ത് പോഡ്കാസ്റ്റ് എന്ന പേരില്‍ ആരംഭിച്ച സീരീസിലാണ് താരം ഇതേക്കുറിച്ചൊക്കെ തുറന്നുപറയുന്നത്.
'എന്നെ ഈ രോഗം ബാധിക്കുന്നതിന് മുമ്പുള്ള വർഷം ഞാൻ പ്രത്യേകമായി ഓർക്കുന്നു. അത് എനിക്ക് വളരെ ബുദ്ധിമുട്ടുള്ള വർഷമായിരുന്നു. ഞാനും എന്റെ സുഹൃത്തും മാനേജരുമായ ഹിമാങ്കും മുംബയില്‍ നിന്ന് മടങ്ങുകയായിരുന്നു. ആ ദിവസം ഞാൻ പ്രത്യേകം ഓർക്കുന്നു. ഇത് കഴിഞ്ഞ വർഷം ജൂണിലായിരുന്നു, ഒടുവില്‍ എനിക്ക് ശാന്തത തോന്നുന്നു എന്ന് ഞാൻ അവനോട് പറഞ്ഞത് ഓർക്കുന്നു. വളരെക്കാലമായി എനിക്ക് വിശ്രമവും ശാന്തതയും തോന്നിയിട്ടില്ല. ഒടുവില്‍ എനിക്ക് ശ്വസിക്കാനും ഉറങ്ങാനും കഴിയുന്നു. എനിക്ക് ഇപ്പോള്‍ ഉണർന്ന് എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഏറ്റവും നന്നായി ചെയ്യാനും കഴിയുന്നു. ആ അവസ്ഥയില്‍ നിന്നും ഉണർന്നു. ഈ പോഡ്കാസ്റ്റ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചതിന്റെ കാരണം, ആ രോഗത്തിന് പിന്നാലെ ഞാൻ അനുഭവിച്ച വേദനാജനകമായ അനുഭവം തുറന്നുപറയുന്നതിന് വേണ്ടിയാണ്' എന്നാണ് സാമന്ത പറഞ്ഞത്.
2023 ല്‍ പുറത്തിറങ്ങിയ ഖുഷിയാണ് സാമന്ത നായികയായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. കഴിഞ്ഞവർഷം പ്രൈം വീഡിയോ സീരിസായ സിറ്റഡേല്‍ ചിത്രീകരണം പൂർത്തിയായ ശേഷം പേശികളെ ബാധിക്കുന്ന രോഗമായ മയോസൈറ്റിസ് ബാധയെ തുടർന്ന് അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്