സിനിമയിൽ തുല്യമായൊരിടമാണ് വേണ്ടതെന്ന് തെന്നിന്ത്യൻ നടി സാമന്ത. തന്റെ ഏറ്റവും പുതിയ സീരീസായ സിറ്റാഡേല്‍ : ഹണി ബണ്ണിയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് നടിയുടെ പ്രതികരണം.
'ഭാവി സ്ത്രീകളുടേതാണെന്ന് കേള്‍ക്കാന്‍ നല്ല രസമുണ്ട്. പക്ഷെ എനിക്ക് തുല്യമായൊരിടമാണ് വേണ്ടത്. മത്സരിക്കാന്‍ തുല്യമായൊരിടം. അവിടെ കഴിവിന്റെയും ശക്തിയുടെയും അടിസ്ഥാനത്തിലായിരിക്കണം വിധി തീരുമാനിക്കേണ്ടത്.
അല്ലാതെ ജന്‍ഡറിന്റെ അടിസ്ഥാനത്തില്‍ അല്ല. എനിക്ക് തോന്നുന്നു അങ്ങനെയൊരു സ്ഥലം വളരെ മികച്ചതായിരിക്കുമെന്ന്. ഈ ലോകത്തിന്റെയും ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. കാരണം ഈ ലോകവും അതുപോലെ ആകാന്‍ തുടങ്ങി കഴിഞ്ഞു.
ലോകമെമ്പാടുമുള്ള പ്രതിഭകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കുന്നു. ഈ പ്ലാറ്റ്‌ഫോം വളരെ വലുതാണ്. അവസരങ്ങളും. എല്ലാവര്‍ക്കും മിച്ചൊരു ഭാവിയുണ്ടാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്',- സമാന്ത പറഞ്ഞു.
റൂസോ ബ്രദേഴ്‌സിന്റെ സ്‌പൈ യൂണിവേഴ്‌സിന്റെ ഭാഗമാണ് സിറ്റഡേല്‍ ഹണി ബണ്ണി. ആമസോണ്‍ സീരീസില്‍ നായകനായി എത്തുന്നത് വരുണ്‍ ധവാനാണ്.നവംബര്‍ 7ന് സീരീസ് ആമസോണില്‍ സ്ട്രീമിംഗ് ആരംഭിക്കും.
സാമന്തയുടെ ആദ്യ മുഴുനീള ആക്ഷൻ വേഷമാണിത്. വമ്പൻ ആക്ഷൻ രംഗങ്ങളാണ് സീരിസിൽ സാമന്ത ചെയ്തിരിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഫാമിലി മാൻ സീസൺ 2 വിന് ശേഷം സാമന്തയും രാജ് ആൻഡ് ഡികെയും വീണ്ടും ഒന്നിക്കുന്ന സീരീസാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്