ദക്ഷിണേന്ത്യൻ സൂപ്പർതാരം സാമന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിഡിമോരുവും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത് . കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.
വിവാഹത്തിന് മുപ്പത് പേരെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ. വിവാഹ ചിത്രങ്ങൾക്കൊപ്പം സാമന്തയുടെ വിവാഹ മോതിരവും വൈറലായി. വിവാഹ മോതിരത്തിന്റെ രൂപകൽപ്പനയും വിലയും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു.
ഈ വിവാഹ മോതിരത്തിന് മാത്രം 1.5 കോടി രൂപ വിലയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇന്ത്യയിൽ നടക്കുന്ന സെലിബ്രിറ്റി വിവാഹങ്ങളിൽ ആർക്കും ഇത്തരമൊരു ഡിസൈനുള്ള വിവാഹ മോതിരം ഇല്ലെന്ന് സെലിബ്രിറ്റി ആഭരണ വിദഗ്ധൻ പ്രിയാൻഷു ഗോയൽ പറയുന്നു.
ലോസഞ്ച് കട്ടിലുള്ള ഡയമണ്ട് റിങ്ങാണ് ഇതെന്ന് പ്രിയാന്‍ഷു ഗോയല്‍ പറയുന്നു. എന്നാല്‍, സാധാരണ ലോസഞ്ച് കട്ടില്‍ നിന്നും സമാന്തയുടെ ഡിസൈന്‍ വ്യത്യസ്തമാണെന്നാണ് പ്രിയാന്‍ഷുവിന്റെ അഭിപ്രായം.
മധ്യഭാഗത്ത് കട്ടുകളോടു കൂടിയ അപൂര്‍വ വജ്രമാണ് ലോസഞ്ച് കട്ട്. സമാന്ത അണിഞ്ഞിരിക്കുന്നതില്‍ പ്രത്യേകമായി മെനഞ്ഞെടുത്ത രീതിയിലുള്ള ഡിസൈന്‍ കാണാം. മധ്യഭാഗത്ത് കട്ടുകളുമില്ല. ലോസഞ്ച് കട്ടില്‍ തന്നെ പ്ലെയിന്‍ ആയ സെന്ററോടു കൂടിയ അപൂര്‍വ ഡയമണ്ട് റിങ് ആണിതെന്നാണ് പ്രിയാന്‍ഷു പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
