തന്റെ ചിത്രം അനുവാദമില്ലാതെ പരസ്യങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നടന്‍ സല്‍മാന്‍ ഖാന്‍ ദില്ലി ഹൈക്കോടതിയില്‍.
സമൂഹമാധ്യമങ്ങളില്‍ എഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് സല്‍മാന്റെ നീക്കം.
'അനുവാദമില്ലാതെ തന്റെ വ്യക്തിപരമായ വിഷയങ്ങള്‍ ചില മാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഉപഭോക്താക്കളെ തെറ്റിധരിപ്പിക്കാനുള്ള സാധ്യതയേറെയാണ്. 'കൂടാതെ, അനുമതിയില്ലാതെ വ്യക്തിപരമായ വിഷയങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ തന്റെ ബ്രാന്‍ഡ് മൂല്യം തകരുമെന്നും അദ്ദേഹം ഹർജിയില്‍ പറഞ്ഞു.
ജോണ്‍ ഡോയെന്ന പേരിലുള്ള അക്കൗണ്ടില്‍ തന്റെ രൂപത്തിനും ശബ്ദത്തിനും സദൃശ്യമായ വ്യാജന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും സല്‍മാന്‍ ഖാന്‍ ചൂണ്ടിക്കാട്ടി.
അനുമതിയില്ലാതെ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ തങ്ങളുടെ വ്യക്തിപരമായ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി സിനിമാരംഗത്ത് തന്നെയുള്ള നിരവധിപേര്‍ നേരത്തേ രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
