സെയ്ഫ് അലി ഖാനും കരീനയും വേര്‍പിരിയുന്നോ?  ചർച്ചയായി കരീനയുടെ പേരുള്ള ടാറ്റൂ

MAY 15, 2024, 7:33 AM

ബോളിവുഡിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. 2012 ഒക്ടോബര്‍ 16നാണ് സെയ്ഫ് അലി ഖാനും കരീന കപൂറും വിവാഹിതരാകുന്നത്. പിന്നീട് രണ്ട് മക്കളുമായി മാത്യകാ കുടുംബ ജീവിതം നയിച്ചു വരുകയായിരുന്നു ദമ്പതികൾ. തൈമൂര്‍ അലി ഖാന്‍, ജേഹ് അലി ഖാന്‍ എന്നീ രണ്ട് മക്കളാണ് താരദമ്പതികൾക്ക് ഉള്ളത്.  കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ടു പോയ നടിയാണ് കരീന കപൂര്‍. 2013ല്‍ ഗോരി തേരി പ്യാര്‍ മേം, 2015ല്‍ ബാജ്‌റംഗി ബൈജാന്‍ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.

വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ് താരദമ്പതികൾ.  സെയ്ഫ് അലി ഖാന്റെ കയ്യില്‍ ഉണ്ടായിരുന്ന ഒരു ടാറ്റൂവാണ് ചർച്ചാ വിഷയം. വിവാഹവുമായി ബന്ധപ്പെട്ടാണ് സെയ്ഫിന്റെ കയ്യില്‍ ടാറ്റൂ ഉണ്ടായിരുന്നത്. കരീനയുടെ പേരായിരുന്നു സെയ്ഫിന്റെ കയ്യില്‍ പച്ചകുത്തിയിരുന്നത്. ഇരുവരും പ്രണയിച്ചിരുന്ന കാലത്താണ് സെയ്ഫ് ഇങ്ങനെ ടാറ്റൂ ചെയ്തിരുന്നത്.

തന്റെ ഇടത്തെ കയ്യിലാണ് ടാറ്റൂ ചെയ്തത്. ഈ ടാറ്റൂ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. അടുത്തിടെ സെയ്ഫ് അലി ഖാനെ എയര്‍പോര്‍ട്ടില്‍ കണ്ടപ്പോഴാണ്  കരീനയുടെ പേരുള്ള ടാറ്റൂ പുതിയ ഡിസൈന്‍ കൊണ്ട് മറച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. പേര് മറച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തുകയാണോ എന്ന തരത്തില്‍ ആരാധകര്‍ക്കിടയില്‍ സംശയം ഉയര്‍ന്നത്.

vachakam
vachakam
vachakam

എന്നാല്‍ ചിലര്‍ അഭിപ്രായപ്പെടുന്നത് അത് കരീനയുടെ പേരുള്ള ടാറ്റൂ ഒഴിവാക്കിയതല്ലെന്നും എന്നാല്‍ പുതിയ ചിത്രത്തിന് വേണ്ടി താല്‍ക്കാലികമായി മാറ്റിയതാവാമെന്നുമാണ് പറയുന്നത്. 

1993ല്‍ പരംപര എന്ന ചിത്രത്തിലൂടെയാണ് സെയ്ഫ് അലി ഖാന്‍ ആദ്യമായി സിനിമയിലേക്കെത്തുന്നത്. തുടര്‍ന്ന് യെ ദില്ലഗി, മേ ഖിലാഡി തു അനാരി, കല്‍ ഹോ നഹോ, ഹം സാത്ത് സാത്ത് ഹേ, ദില്‍ ചാഹ്താ ഹേ, ഹം തും തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ മകനാണ് സെയ്ഫ് അലി ഖാന്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam