പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നായിക ആണ് സായി പല്ലവി. അഭിനയിച്ച ഭാഷകിലെല്ലാം താരത്തിന് നിരവധി ആരാധകര്‍ ആണ് ഉളളത്. സിനിമയില്‍ വന്ന കാലം മുതല്‍ നിരവധി താരങ്ങളുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുള്ള താരമാണ് സായി പല്ലവി.
അത്തരത്തില്‍ സായി പല്ലവിയുടെ പേരിനൊപ്പം ഏറ്റവും അധികം കേട്ടിരുന്ന ഒരു പേരാണ് നടന്‍ നാഗചൈതന്യയുടേത്. സമന്തയുമായുള്ള വിവാഹ മോചനത്തിന് ശേഷം സായി പല്ലവിയും നാഗ ചൈതന്യയും തമ്മില്‍ പ്രണയത്തില്‍ ആണെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതുവരെയും സായി പല്ലവിയോ നാഗ ചൈതന്യയോ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
എന്നാല്‍ വാലന്റൈന്‍സ് ഡേ പ്രമാണിച്ച് സായി പല്ലവി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആവുന്നത്. ഹാപ്പി വാലെന്റൈന്‍സ് ഡേ എന്ന ക്യാപ്ഷ്യനോടെ നാഗചൈതന്യക്ക് ഒപ്പം ഉള്ള ഒരു വീഡിയോ ആണ് സായി പല്ലവി പങ്കുവെച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്