ഹൈദരാബാദ്: ആരാധകര്‍ ഏറെ പ്രിയപ്പെട്ട താരമാണ് അല്ലു അർജുൻ. എന്നാൽ താരത്തിന്റെ കുടുംബം സംബന്ധിച്ചുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. കുടുംബത്തിലെ ഒരു അംഗം അല്ലു അര്‍ജുനെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തതായി ആണ് വാർത്തകൾ വരുന്നത്. താരത്തിന്റെ കസിനായ സായ് തേജയാണ് അല്ലു അര്‍ജുനെ എക്സിലും, ഇന്‍സ്റ്റഗ്രാമിലും അണ്‍ഫോളോ ചെയ്തത്.
ഈ രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സായി തേജ അല്ലുവിനെയും ഭാര്യ സ്‌നേഹ റെഡ്ഡിയെയും അൺഫോളോ ചെയ്‌തത് ബുധനാഴ്ച വൈകീട്ടാണ് ആരാധകര്‍ കണ്ടെത്തിയത്. അല്ലു കുടുംബത്തിലെ അല്ലു സിരീഷിനെ മാത്രമാണ് സായ് ഇപ്പോള്‍ ഫോളോ ചെയ്യുന്നത് എന്നാണ് പുറത്തു വരുന്ന വിവരം. അല്ലു അര്‍ജുന്‍റെ സഹോദരനാണ് അല്ലു സിരീഷ്.
കഴിഞ്ഞ ദിവസം കുടുംബത്തിലെ അംഗമായ പവന്‍ കല്ല്യാണ്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. അതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത എത്തുന്നത്. എന്താണ് ഈ 'അണ്‍ഫോളോയിലെക്ക്' നയിച്ചത് എന്ന് അറിയാന്‍ ചില ദേശീയ മാധ്യമങ്ങള്‍ അല്ലുവിന്‍റെയും സായിയുടെയും ടീമിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാന്‍ തയ്യാറായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്