രംഭ ഭര്‍ത്താവുമായി വേര്‍പിരിയുന്നു എന്ന് പ്രചാരണം; എല്ലാ ഭാര്യാ ഭര്‍ത്താക്കൻമാര്‍ തമ്മിലുമുണ്ടാകുന്ന പ്രശ്നമെന്ന് നടി 

OCTOBER 23, 2024, 9:06 AM

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ താരമായിരുന്നു രംഭ. അതീവ ഗ്ലാമറസായി അഭിനയിക്കാൻ തയ്യാറായ രംഭ നിരവധി സൂപ്പർസ്റ്റാറുകളുടെ നായികയായി എത്തി. 2010 ല്‍ വിവാഹിതയായ ശേഷമാണ് രംഭ അഭിനയ രംഗം വിട്ടത്. 

എന്നാൽ ഇപ്പോൾ കുറിച്ച്‌ ദിവസങ്ങളായി രംഭയുടെ കുടുംബ ജീവിതമാണ് സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയം. 2010 ല്‍ ആണ് രംഭ വിവാഹിതയായത്. ബിസിനസുകാരനായ ഇന്ദ്രൻ പത്മനാഭനാണ് രംഭയുടെ ഭർത്താവ്. മൂന്ന് മക്കളാണ് രംഭയ്ക്കുള്ളത്. കുടുംബത്തോടൊപ്പം കാനഡയിലാണ് നടി താമസിക്കുന്നത്. 

അതേസമയം രംഭ ഭർത്താവുമായി പ്രശ്നത്തിലാണെന്നും ഉടൻ ബന്ധം വേർപിരിയുമെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റിപ്പോർട്ടുകള്‍ പ്രകാരം മക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് ഇവർ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം. 

vachakam
vachakam
vachakam

കുട്ടികള്‍ക്കൊപ്പം ഇന്ത്യയിലേയ്ക്ക് തിരിച്ച്‌ വരണമെന്ന് രംഭ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ യുഎസ്‌എയിലേയ്ക്ക് താമസം മാറാനാണ് ഇന്ദ്രകുമാർ താല്‍പര്യപ്പെടുന്നത്. ഇതാണ് ഇവർക്കിടയില്‍ പ്രശ്നമായതെന്ന് റിപ്പോർട്ടുകളില്‍ വ്യക്തമാക്കുന്നത്.

ഇപ്പോഴിതാ ഈ വാർത്തകളെ കുറിച്ച്‌ പ്രതികരിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നടി. വിവാഹ മോചന വാർത്ത തെറ്റാണെന്ന് ആണ് താരം വ്യക്തമാക്കിയത്. 'ഇത്തരം വാർത്തകള്‍ ദുഖകരമാണ്. തന്നെക്കുറിച്ച്‌ ചിന്തിക്കാതെയാണ് തെറ്റായ വാർത്തകളുണ്ടാക്കുന്നതെന്നും രംഭ വിമർശിച്ചു. ചെറിയ ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും എല്ലാ ഭാര്യാ ഭർത്താക്കൻമാർ തമ്മിലുമുണ്ടാകുന്ന പ്രശ്നമാണതെന്നും' രംഭ വ്യക്തമാക്കി.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam