‘റൊണാൾഡോയും നെയ്മറും ബ്രസീലിൽ’; ഗായത്രി സുരേഷിന്റെ മറുപടി വൈറൽ; വീണ്ടും ട്രോളന്മാരുടെ ഇരയായി നടി 

JUNE 12, 2026, 3:26 AM

കൊച്ചി: സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ട്രോളുകൾക്കും ചർച്ചകൾക്കും വഴിവെക്കുന്ന താരമാണ് നടി ഗായത്രി സുരേഷ്. മൂവാറ്റുപുഴ മെന്റർ എഞ്ചിനീയറിങ് കോളജിൽ നടന്ന വേൾഡ് കപ്പ് ഫാൻ സെലിബ്രേഷനിൽ പങ്കെടുത്തപ്പോഴുള്ള താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്.

മെസിയുടെ ജഴ്സി ധരിച്ചാണ് ഗായത്രി പരിപാടിയിൽ എത്തിയത്. പരിപാടിക്കിടെ ഒരാൾ “നെയ്മറും റൊണാൾഡോയും ഒരു ടീമിലാണോ?” എന്ന് ചോദിച്ചപ്പോൾ, “അല്ലേ?” എന്നായിരുന്നു ഗായത്രിയുടെ മറുപടി. തുടർന്ന് “ഞാൻ പോകുവാ” എന്ന് പറഞ്ഞ് താരം നടന്നുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു.

വീഡിയോയിൽ സമീപത്തുണ്ടായിരുന്ന ഒരാൾ “കറക്ടാണ്” എന്ന് പറയുന്നതും കേൾക്കാം. ഇതോടെ “കറക്ട് ആണോ?” എന്ന് ഗായത്രി വീണ്ടും ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. “ഇദ്ദേഹത്തിന്റെ ചിരി കണ്ടപ്പോൾ ദൈവമേ, ഞാൻ തെറ്റാണോ പറഞ്ഞതെന്ന് വിചാരിച്ചു” എന്ന് പറഞ്ഞാണ് താരം അവിടെ നിന്ന് പോകുന്നത്.

vachakam
vachakam
vachakam

സംഭവം വൈറലായതോടെ ഗായത്രിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ചോദ്യം പൂർണമായി ചോദിക്കാതെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നാണ് ചിലരുടെ വാദം. “റൊണാൾഡോ എന്ന് പറഞ്ഞാൽ ബ്രസീലിയൻ ഇതിഹാസ താരം റൊണാൾഡോയെയും ഉദ്ദേശിക്കാമല്ലോ” എന്ന അഭിപ്രായവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

അതേസമയം, മറ്റുചിലർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉദ്ദേശിച്ചാണ് ചോദ്യം ചോദിച്ചതെന്നും അതിനാലാണ് ആശയക്കുഴപ്പം ഉണ്ടായതെന്നും അഭിപ്രായപ്പെടുന്നു. വീഡിയോയുടെ പൂർണരൂപം കാണാതെ തെറ്റിദ്ധാരണ പരത്തരുതെന്നും ചിലർ ആവശ്യപ്പെടുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam