മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങൾക്കെല്ലാം ഇപ്പോൾ സിംഗിൾ റൂം അനുവദിച്ചിട്ടുണ്ടെങ്കിലും രണ്ട് കളിക്കാർ ഒരു മുറി പങ്കിടുന്നതായിരുന്നു നേരത്തെ ഇന്ത്യൻ ക്രിക്കറ്റിലെ രീതി.
എന്നാല്‍ അത്തരത്തില്‍ ഭാവിയില്‍ ഒരു മുറി രണ്ട് പേര്‍ പങ്കിടേണ്ടിവന്നാല്‍ ഇന്ത്യൻ ടീമിലെ രണ്ട് താരങ്ങള്‍ക്കൊപ്പം ഒരിക്കലും മുറി പങ്കിടില്ലെന്ന് തമാശയായി പറയുകയാണ് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആ രണ്ട് താരങ്ങൾ ആരാണെന്ന് കപിൽ ശർമ്മ ഷോയിലാണ് രോഹിത് വെളിപ്പെടുത്തിയത്.
ഇന്ന് എല്ലാവർക്കും സിംഗിൾ മുറിയാണ് ലഭിക്കുന്നത്. എന്നാൽ എപ്പോഴെങ്കിലും ഒറ്റമുറി പങ്കിടേണ്ടി വന്നാൽ, അത് ഒരിക്കലും ശിഖർ ധവാനും ഋഷഭ് പന്തിനുമൊപ്പമാകില്ല- രോഹിത് പറഞ്ഞു. കാരണം വൃത്തിയുടെ കാര്യത്തിൽ ഇരുവരും പിന്നിലാണ്. പരിശീലനം കഴിഞ്ഞാൽ ഇരുവരും വസ്ത്രങ്ങൾ നേരെ കിടക്കയിലേക്ക് വലിച്ചെറിയും.
അവരുടെ മുറി മാത്രം ഉച്ചക്ക് ഒരു മണി വരെയൊക്കെ ശല്യപ്പെടുത്തരുത്(ഡു നോട്ട് ഡിസ്റ്റര്‍ബ്) മോഡിലായിരിക്കും. കാരണം, ഉച്ചക്ക് ഒരു മണിവരെയൊക്കെ അവര്‍ കിടന്നുറങ്ങും.ഹൗസ് കീപ്പിംഗ് സ്റ്റാഫ് എങ്ങാനും റൂമിലേക്ക് കയറിയാലോ എന്ന് പേടിച്ചിട്ടാണ് അവര്‍ ശല്യപ്പെടുത്തരുത് മോഡില്‍ ഇടുന്നത്.
ഒരു മൂന്ന് നാലു ദിവസമൊക്കെ മുറി വൃത്തികേടായി കിടന്നാലും അവര്‍ക്ക് വലിയ കുഴപ്പമില്ല. പക്ഷെ അത് കൂടെ കഴിയുന്നവര്‍ക്ക് പ്രശ്നമാകും. അതുകൊണ്ടാണ് പറഞ്ഞത് അവര്‍ക്കൊപ്പം ഒരിക്കലും മുറി പങ്കിടില്ലെന്ന്-രോഹിത് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്