ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് നന്നായി പാചകം ചെയ്യാനറിയാവുന്നയാളാണെന്ന് ഭാര്യ അക്ഷത മൂര്‍ത്തി. അടുത്തിടെ ഇരുവരും ഒരുമിച്ചു ഒരു മാധ്യമത്തിന് അഭിമുഖം നൽകിയിരുന്നു. ഈ അഭിമുഖത്തിലാണ് അക്ഷത ഇക്കാര്യം പറഞ്ഞത്.
''ഋഷി നന്നായി പാചകം ചെയ്യും. എനിക്കും പാചകത്തില്‍ താല്‍പ്പര്യമുണ്ട്. എന്നാല്‍ ഈ മേഖലയില്‍ എന്നെക്കാള്‍ കഴിവ് അദ്ദേഹത്തിനാണ്'' എന്നാണ് അക്ഷത പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ശനിയാഴ്ച രാവിലെയുള്ള പ്രഭാത ഭക്ഷണം മാത്രമായി ആ കഴിവ് ചുരുങ്ങിയെന്നും ഋഷി സുനാക് കൂട്ടിച്ചേര്‍ത്തു.
അതുപോലെ തന്നെ തങ്ങള്‍ രണ്ട് പേരില്‍ വൃത്തിയ്ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതും ഋഷി സുനകാണെന്നും അക്ഷത പറഞ്ഞു. താന്‍ അതിരാവിലെ എഴുന്നേല്‍ക്കുന്ന സ്വഭാവക്കാരിയല്ലെന്നും അക്ഷത പറഞ്ഞു. എഴുന്നേറ്റയുടന്‍ കിടക്ക വൃത്തിയാക്കി വെയ്ക്കുന്ന സ്വഭാവം ഋഷി സുനകിനുണ്ടെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന് വല്ലാത്ത അസ്വസ്ഥതയാണെന്നും അക്ഷത വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്