പ്രിയ സഹോദരീ, വേട്ടപ്പട്ടികൾ കുരയ്ക്കുന്നത് കാര്യമാക്കേണ്ട, : റിനി ആൻ ജോർജ്

SEPTEMBER 1, 2025, 9:11 PM

 രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയരുന്ന ആരോപണത്തിൽ അതിജീവിതയ്ക്ക് പിന്തുണയുമായി മുൻ മാധ്യമപ്രവർത്തകയും യുവ നടിയുമായ റിനി ആൻ ജോർജ്. നീയല്ല വേട്ടക്കാരനാണ് കരയേണ്ടതെന്ന് റിനി പറഞ്ഞു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു റിനിയുടെ പിന്തുണ.

 പെൺകുട്ടി ധൈര്യമായി മുന്നോട്ട് വരണമെന്നും, അനുഭവിച്ച വേദനകൾ തുറന്ന് പറയണമെന്നും റിനി പറ‍ഞ്ഞു. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തക ലക്ഷ്മി പത്മ ഇരയാക്കപ്പെട്ട പെൺകുട്ടിയെ കണ്ടെന്നും ആ പെൺകുട്ടി കടുത്ത മാനസിക പ്രശ്‌നത്തിലാണെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയ പെൺകുട്ടിയെ കുറിച്ച് വീണ്ടും ചർച്ചകൾ ഉയരുകയായിരുന്നു.


vachakam
vachakam
vachakam

 റിനിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിന്റെ പൂർണരൂപം:

അവളോടാണ്…

പ്രിയ സഹോദരി…

vachakam
vachakam
vachakam

ഭയപ്പെടേണ്ട…

വേട്ടപ്പട്ടികൾ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട…

നിനക്കൊപ്പം കേരളത്തിന്റെ മനഃസാക്ഷി ഉണ്ട്…

vachakam
vachakam
vachakam

ഒരു ജനസമൂഹം തന്നെയുണ്ട്…

നീ അല്ല കരയേണ്ടത്… നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം…

കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരൻ ആണ്…

നീ പുറത്തു വരൂ… നിനക്കുണ്ടായ വേദനകൾ സധൈര്യം പറയു…

നീ ഇരയല്ല

നീ ശക്തിയാണ്… നീ അഗ്നിയാണ്…

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam