കൊല്ലം: അമ്മ ഭരണസമിതിയുടെ കൂട്ട രാജി എടുത്തു ചാട്ടം ആയിപ്പോയെന്ന് നടൻ ഷമ്മി തിലകൻ. എല്ലാവരും ഒരുമിച്ച് രാജിവേക്കേണ്ട കാര്യമില്ലായിരുന്നു. കുറ്റാരോപിതര്‍ മാത്രം രാജിവെച്ചാല്‍ മതിയായിരുന്നു. കൂട്ടരാജി മൂലം അംഗങ്ങള്‍ക്കിടയില്‍ അനിശ്ചിതത്വമുണ്ടായി.
അമ്മ പ്രസിഡന്‍റിന്‍റെ മൗനത്തിന്‍റെ ഇരയാണ് താനും. അമ്മ പ്രസിഡന്‍റിന്‍റെ പ്രതികരണ ശേഷി നഷ്ടപ്പെട്ടതായിരിക്കാമെന്നും ഷമ്മി തിലകൻ പറഞ്ഞു.
ഇനി നടപടി സ്വീകരിക്കേണ്ടത് സർക്കാരാണ്. അമ്മയുടെ നേതൃനിരയിലേക്ക് വനിതകള്‍ വരണം. ആര് തെറ്റ് ചെയ്താലും തിരുത്താനുള്ള മനസ് കാണിക്കണം.
പ്രതികരിക്കുന്നവരെ അടിച്ചമർത്താനല്ല നോക്കേണ്ടത്. കൂട്ടരാജി ഒളിച്ചോട്ടമാണെന്ന് പറയാൻ പറ്റില്ല. ഞാന്‍ ശരി പക്ഷമാണെന്ന് നേരത്തെ പറഞ്ഞതാണ്.
അഞ്ഞൂറിലേറെ പേർ അംഗങ്ങളായ സംഘടനയില്‍ വോട്ട് ചെയ്തവരോട് കാണിച്ച ചതിയാണ് രാജി. സംഘടനയില്‍ പലർക്കും താൻ കഴിഞ്ഞാല്‍ പ്രളയമെന്ന ചിന്തയാണെന്നും ഷമ്മി തിലകൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്