ബംഗലൂരു: ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജയിലില്‍ കഴിയുകയാണ് കന്നഡ താരം ദർശൻ. ഇപ്പോൾ പുതിയൊരു പരാതിയുമായി എത്തിയിരിക്കുകയാണ് താരം.
രേണുകാ സ്വാമിയുടെ പ്രേതം ജയിലില്‍ തന്നെ വേട്ടയാടുകയാണെന്ന് ആണ് നടന്‍ ദര്‍ശന്‍ ജയില്‍ അധികൃതരോട് പറഞ്ഞിരിക്കുന്നത്. സെല്ലില്‍ തനിച്ചായതിനാല്‍ ഭയം മൂലം ഉറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇതുമൂലം വളരെയധികം പ്രയാസം അനുഭവിക്കുകയാണെന്നും ആണ് താരം പറയുന്നത്.
അതേസമയം രാത്രി ഉറക്കത്തില്‍ ദര്‍ശന്‍ നിലവിളിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടതായി ജയില്‍ അധികൃതരും പറയുന്നു. തന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയാണെങ്കില്‍, തിരികെ ബംഗലൂരു ജയിലിലേക്ക് മാറ്റണമെന്ന് ദര്‍ശന്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്