സുനിധി ചൗഹാനെ ഓർക്കുന്നുണ്ടോ? മെഹബൂബ് മേരെ, ധൂം മച്ചാലെ തുടങ്ങിയ ഗാനങ്ങളിലൂടെ 2000-ങ്ങളെ നിർവചിച്ച ബോളിവുഡിൻ്റെ പ്രിയപ്പെട്ട പിന്നണി ഗായകയായിരുന്നു സുനിധി ചൗഹാൻ. ഇപ്പോൾ മുമ്പെങ്ങുമില്ലാത്തവിധം താരം കത്തിക്കയറുകയാണ്. ഒരു പോപ്പ് ഐക്കണായി ഉയർന്നിരിക്കുകയാണ് ഇപ്പോൾ താരം.
താരത്തിന്റെ ലൈവ് ഷോകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിംഗാണ്. പുതിയ തലമുറയിലും ഗായികയ്ക്ക് ധാരാളം ആരാധകർ ഉണ്ട്. ബിയോൺസോ ലേഡി ഗാഗയോ പോലെ സുനിധി ചൗഹാനും ഒരു മികച്ച പോപ്പ് ഐക്കൺ ആവും എന്നാണ് ആരാധകർ വ്യക്തമാക്കുന്നത്.
ഒരു അന്താരാഷ്ട്ര പോപ്പ് താരമായി സ്വയം മാറുന്ന അപൂർവ ഇന്ത്യൻ പെർഫോമേഴ്സിൽ ഒരാളായി ആണ് ഇതിനോടകം താരം മാറിയത്. ഫെബ്രുവരിയിൽ തന്റെ 'ഐ ആം ഹോം' എന്ന സംഗീത പരിപാടിയുടെ പര്യടനത്തിൻ്റെ ഭാഗമായി താരം ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു. മെൽബണിലെ താരത്തിന്റെ പ്രകടനം അക്ഷരാർത്ഥത്തിൽ ആരാധകരെ പിടിച്ചുലയ്ക്കുന്നതായിരുന്നു.
എന്നാൽ താരത്തിന്റെ ഈ പരിപാടിയിലൂടെ ഇന്ത്യക്കാരുടെ ഇരട്ടത്താപ്പും പുറത്തു വന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഓൺലൈനിൽ താരത്തിന്റെ ഷോയിലെ വസ്ത്രധാരണത്തിനും സെക്‌സി നൃത്തച്ചുവടുകൾക്കും നിരവധി വിമർശനങ്ങളാണ് ലഭിച്ചത്.
സംസ്കാരം മറന്നു, നിങ്ങളുടെ വസ്ത്രധാരണവും നൃത്ത ആംഗ്യങ്ങളും നിങ്ങളെയും നിങ്ങളുടെ സംസ്കാരത്തെയും കുറിച്ച് വ്യക്തമാക്കുന്നു, ദയവായി ഇന്ത്യയെ നിരാശപ്പെടുത്തരുത്, എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് താരത്തിന് ലഭിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്