ആരാധകരുടെ പ്രിയ താരമാണ് നയൻതാര. നടി നയൻതാരയുടെ വിവാഹവും ആരാധകർ ആഘോഷമാക്കിയിരുന്നു. വിഘ്‍നേശ് ശിവനുമായിട്ടാണ് താരം വിവാഹിതയായത്. നടി നയൻതാരയുടെ വിവാഹ ദൃശ്യങ്ങള്‍ ഒടിടിയില്‍ ഡോക്യുമെന്ററിയായി റിലീസിന് എത്തും എന്ന് കേൾക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. എന്നാൽ ഇപ്പോൾ ഇത് റിലീസിന് ഒരുങ്ങുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
വിവാഹ സമയത്തേ ദൃശ്യങ്ങളുടെ എക്സ്ക്യൂസീവ് ഒടിടി റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് നേടിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നയൻതാര: ബിയോണ്ട് ദ ഫെയറി ടെയില്‍ എന്ന പേരിലായിരിക്കും ഡോക്യുമെന്ററി എന്ന് ടീസര്‍ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റീലീസ് വൈകുകയായിരുന്നു.
അതേസമയം 2024ല്‍ തെന്നിന്ത്യൻ താരത്തിന്റെ ആഢംബര വിവാഹത്തിന്റെ ഡോക്യുമെന്ററി റിലീസ് ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഒരു മണിക്കൂറും 21 മിനിറ്റുമായിരിക്കും വിവാഹ ഡോക്യുമെന്ററിയുടെ ദൈര്‍ഘം. എന്നാൽ റിലീസ് തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഡോക്യുമെന്ററിക്ക് റൈറ്റ്‍സിന് താരത്തിന് 25 കോടിയാണ് നെറ്റ്ഫ്ലിക്സ് നല്‍കുക എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്