ഗായകൻ എന്ന നിലയിൽ മാത്രമല്ല പ്രിയങ്ക ചോപ്രയുടെ ഭർത്താവ് എന്ന നിലയിലും നമുക്ക് ഏറെ പരിചിതനാണ് നിക്ക് ജോനാസ്. ഇപ്പോൾ ഒരു സംഗീത നിശയ്ക്കിടെ നെറ്റിയിലേക്ക് ലേസര്‍ പതിച്ചതിനെത്തുടര്‍ന്ന് വേദി വിട്ട് ഓടുന്ന താരത്തിന്റെ ദൃശ്യങ്ങൾ ആണ് ചർച്ചയാവുന്നത്.
സഹോദരങ്ങളായ കെവിനും ജോയ്‍ക്കുമൊപ്പം നടത്തുന്ന വേള്‍ഡ് ടൂറിന്‍റെ ഭാഗമായി ചെക്ക് റിപബ്ലിക് തലസ്ഥാനമായ പ്രാഗില്‍ നടത്തിയ പരിപാടിക്കിടെയാണ് സംഭവം ഉണ്ടായത്. വേദിയില്‍ നിന്ന് പൊടുന്നനെ ഇറങ്ങിയോടുന്ന നിക്ക് ജൊനാസിന്‍റെ വീഡിയോ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകളില്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്.
നെറ്റിയില്‍ ലേസര്‍ രശ്മികള്‍ പതിച്ചതിനെത്തുടര്‍ന്ന് വേദിയിലെ കാണികള്‍ക്കിടയിലേക്ക് നോക്കുന്ന ജൊനാസിനെയും പൊടുന്നതെ അദ്ദേഹം ഇറങ്ങി ഓടുന്നതും വീഡിയോയില്‍ കാണാം. അടുത്ത് നില്‍ക്കുകയായിരുന്ന സുരക്ഷാ ഉദ്യേഗസ്ഥനോട് ആംഗ്യഭാഷയില്‍ എന്തോ കാണിച്ചാണ് നിക്ക് വേദി വിടുന്നത്.
സുരക്ഷാ ഉദ്യോഗസ്ഥനും അദ്ദേഹത്തിനൊപ്പം പോകുന്നുണ്ട്. അതേസമയം നിക്ക് പൊടുന്നനെ വേദി വിട്ട് പോകുമ്പോള്‍ സഹോദരന്മാരായ കെവിനും ജോയ്‍യും അവിടെത്തന്നെ തുടരുന്നുണ്ട്. ഈ സംഭവം കാരണം കുറച്ചു സമയത്തേക്ക് പരിപാടി നിര്‍ത്തിവെക്കേണ്ടിവന്നുവെന്ന് ആരാധകര്‍ പറയുന്നു. നിക്ക് ജൊനാസിന്‍റെ മുഖത്തേക്ക് ലേസര്‍ അടിച്ച കാണിയെ പുറത്താക്കിയതിന് ശേഷമാണ് പരിപാടി പുനരാരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്