രജനീകാന്ത്-ലോകേഷ് കനകരാജ് ചിത്രം കൂലി വലിയ പ്രതീക്ഷകളോടെയാണ് തിയേറ്ററുകളിൽ എത്തിയത്. എന്നാൽ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ ചിത്രത്തിന് കഴിഞ്ഞില്ല എന്നതാണ് വസ്തുത. കൂലിയിൽ ആരാധകർ മാത്രമല്ല, ചിത്രത്തിലെ താരങ്ങളും നിരാശരായി.
കൂലിയിലെ മലയാളി സാന്നിധ്യമായിരുന്നു റെബ മോണിക്ക ജോൺ. ശ്രുതി ഹാസന്റെ സഹോദരിയുടെ വേഷത്തിലാണ് റെബ അഭിനയിച്ചത്. എന്നാല്‍ ചിത്രത്തില്‍ താന്‍ സന്തുഷ്ടയല്ലെന്നാണ് റെബ മോണിക്ക പറയുന്നത്.
സോഷ്യല്‍ മീഡിയില്‍ ആരാധകരുമായി സംസാരിക്കവെയാണ് റെബ തന്റെ നിരാശ പങ്കിട്ടത്. തനിക്ക് ഒന്നും ചെയ്യാനില്ലെന്നാണ് റെബ പറഞ്ഞത്. ''എനിക്ക് നിരാശയും ദേഷ്യവും തോന്നുന്നു.
എന്നാല്‍ കൂടുതല്‍ നല്‍കാന്‍ സാധിക്കുമെന്ന് എനിക്കറിയാം. പക്ഷെ ചിലപ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമായി വരില്ല'' എന്നാണ് താരം പറഞ്ഞത്. തന്റെ കഥാപാത്രത്തിന്റെ സ്‌ക്രീന്‍ടൈം കുറഞ്ഞ് പോയതും അഭിനയ മികവ് അടയാളപ്പെടുത്താന്‍ സാധിക്കാതെ പോയതുമാണ് റെബയുടെ നിരാശയുടെ കാരണം.അതേസമയം രജനികാന്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചതിലുള്ള സന്തോഷവും റെബ പങ്കുവെക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്