മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് ചലച്ചിത്രതാരം സന ജാവേദിനെ വിവാഹം കഴിച്ചത് വലിയ വാര്‍ത്തയായിരിക്കുകയാണ്. തന്‍റെ മൂന്നാം വിവാഹത്തില്‍ പാകിസ്ഥാന്‍ ടെലിവിഷന്‍ താരം സന ജാവേദിനെയാണ് ഷൊയ്ബ് മാലിക് വിവാഹം കഴിച്ചത്.
ഇതിന് പിന്നാലെ ഇന്ത്യന്‍ ടെന്നീസ് താരവും ഷുഐബ് മാലിക്കിന്റെ ഭാര്യയുമായിരുന്ന സാനിയ മിര്‍സയുടെ കുടുംബം പ്രതികരണവുമായെത്തി. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഷുഐബ് മാലിക്കുമായുള്ള ബന്ധം സാനിയ വേര്‍പെടുത്തിയിട്ടുണ്ടെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
2010ല്‍ ഹൈദരാബാദിലായിരുന്നു മാലിക്ക്-സാനിയ വിവാഹം. 2018-ല്‍ ഇരുവര്‍ക്കും ഒരു മകന്‍ ജനിച്ചു. തുടര്‍ന്ന് 2022-ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു.
ഇപ്പോഴിതാ സനയും ഷുഐബും ഡേറ്റിംഗ് തുടങ്ങിയിട്ട് മൂന്ന് വർഷമായെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ടെലിവിഷൻ നെറ്റ്‌വർക്കായ എആർവൈ ഡിജിറ്ററിൽ സംപ്രേഷണം ചെയ്ത 'ജീത്തോ പാകിസ്ഥാൻ' എന്ന ഗെയിം ഷോയ്ക്കിടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിച്ചതെന്ന് പാക് മാധ്യമമായ സമ ടിവി റിപ്പോർട്ട് ചെയ്യുന്നു. സന ജാവേദിനെ അതിഥിയായി ക്ഷണിച്ചില്ലെങ്കിൽ ഷോയിൽ പങ്കെടുക്കില്ലെന്ന് ഷുഐബ് അന്ന് പറഞ്ഞിരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ആ സമയത്ത് സന പാക്കിസ്ഥാനി ഗായകൻ ഉമൈർ ജസ്വാളിനെ വിവാഹം കഴിച്ചിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷം തന്നെ തനിക്ക് വിവാഹമോചനം വേണമെന്ന് സന ഉമറിനോട് ആവശ്യപ്പെട്ടു. ഇത്തരമൊരു നീക്കം ഉമർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം മിർസയുടെയും മാലിക്കിന്റെയും വേർപിരിയൽ നിശ്ശബ്ദമായാണ് കൈകാര്യം ചെയ്തതെന്നും അവരുടെ വേർപിരിയലിനെക്കുറിച്ച് ആർക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
മാലിക്കിന്റെ വിശ്വാസവഞ്ചനയിലും വിവാഹേതര ബന്ധങ്ങളിലും മിർസ മനം മടുത്തുവെന്ന് പാകിസ്ഥാൻ ഡെയ്‌ലി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. മിർസയുമായുള്ള വിവാഹമോചനത്തിൽ മാലിക്കിന്റെ സഹോദരിമാർ കടുത്ത ആശങ്ക പ്രകടിപ്പിച്ചതായും സന ജാവേദുമായുള്ള മൂന്നാമത്തെ വിവാഹത്തിൽ പങ്കെടുത്തില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്