വർഷങ്ങൾക്ക് ശേഷവും ബോളിവുഡിൽ ഐശ്വര്യ റായിയും സൽമാൻ ഖാനും തമ്മിലുള്ള വേർപിരിയൽ ഇപ്പോഴും ചൂടേറിയ ചർച്ചയാണ്. സഞ്ജയ് ലീല ബൻസാലിയുടെ ഹം ദിൽ കെ ചുകേ സനം എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സൽമാൻ ഐശ്വര്യയുമായി അടുത്തത്.എന്നാൽ , ഐശ്വര്യയും സൽമാനുമായുള്ള ബന്ധം അധികനാൾ നീണ്ടുനിന്നില്ല.
ഇരുവരും വേർപിരിഞ്ഞു. ഐശ്വര്യ തന്നിൽ നിന്ന് അകന്നു എന്നത് സൽമാന് അംഗീകരിക്കാൻ കഴിഞ്ഞില്ല. ആ സമയത്ത് താരം ഐശ്വര്യയ്ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്ന് പറയപ്പെടുന്നു. ഇപ്പോൾ, ബോളിവുഡ് ചലച്ചിത്ര പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഹനീഫ് സവേരി ഐശ്വര്യ-സൽമാൻ വേർപിരിയലിന് പിന്നിലെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ്.
ഐശ്വര്യ റായിയുടെ മാതാപിതാക്കൾ സൽമാനുമായുള്ള ബന്ധത്തിന് എതിരായിരുന്നു. ഐശ്വര്യയെ വിവാഹം കഴിച്ച് കുടുംബജീവിതം നയിക്കാൻ സൽമാൻ ആഗ്രഹിച്ചു. എന്നാൽ ഈ സമയത്ത് തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐശ്വര്യ ആഗ്രഹിച്ചത്.
ഒരു ദിവസം സല്‍മാൻ ഐശ്വര്യ റായുടെ അപാർട്മെന്റില്‍ പോയി കതകില്‍ തട്ടി. അവിടെ ഒരു സീനുണ്ടാക്കി. അതിന് ശേഷമാണ് ബന്ധം അവസാനിപ്പിക്കാമെന്ന് ഐശ്വര്യ തീരുമാനിച്ചതെന്ന് ഹനീഫ് സവേരി പറയുന്നു. ബ്രേക്കപ്പിന് ശേഷം വിവേക് ഔബ്റോയിയുമായി ഡേറ്റ് ചെയ്തിട്ടില്ലെന്നും ഹനീഫ് സവേരി പറയുന്നു. അവർ സുഹൃത്തുക്കളായിരുന്നു. ഐശ്വര്യയുടെ കെെയ്ക്ക് പരിക്ക് പറ്റിയ സമയത്ത് സഹായിക്കുക മാത്രമാണ് വിവേക് ഒബ്റോയ് ചെയ്തതെന്നും ഹനീഫ് സവേരി പറഞ്ഞു.
വർഷങ്ങള്‍ക്കിപ്പുറം ഐശ്വര്യ നടൻ അഭിഷേക് ബച്ചനെ വിവാഹം ചെയ്തു. 2007 ലായിരുന്നു വിവാഹം. ഇരുവർക്കും ആരാധ്യ എന്ന മകളും പിറന്നു. 59 കാരനായ സല്‍മാൻ ഖാൻ ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്