ന്യൂഡൽഹി: വനിതാ പ്രീമിയർ ലീഗ് കിരീടം നേടിയതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
വിജയകിരീടം പിടിച്ചുനില്‍ക്കുന്ന സ്മൃതിയുടെ തോളില്‍ കൈയിട്ട് നില്‍ക്കുന്ന ആണ്‍സുഹൃത്ത് പലാഷ് മുഛലിന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 'ഈ സാല കപ്പ് നംദു' എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ പലാഷ് തന്നെയാണ് ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്.
വനിതാ ക്രിക്കറ്റിൽ ഏറെ ആരാധകരുള്ള താരമാണ് സ്മൃതി മന്ദാന. അതുകൊണ്ട് തന്നെ താരത്തിനൊപ്പം നിൽക്കുന്ന യുവാവ് ആരെന്നറിയാനുള്ള അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇതിനു മുൻപും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഗായികയും സംഗീത സംവിധായകനുമായ പലാഷ് മുഛലുമായി സ്മൃതി മന്ദാന പ്രണയത്തിലാണെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബോളിവുഡ് ഗായിക പലക് മുഛലിന്റെ സഹോദരന്‍ കൂടിയാണ് പലാഷ്. ഭൂത്‌നാഥ് റിട്ടേണ്‍സ്, ദിഷ്‌കിയോണ്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് 28കാരനായ പലാഷ് മുഛലാണ്. നേരത്തെ സ്മൃതി മന്ദാനയുടെ 27-ാം ജന്മദിനം ആഘോഷിക്കാനായി പലാഷ് ബംഗ്ലാദേശിലെത്തിയത് വാര്‍ത്തയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്