വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ആരാധകർക്ക് പ്രിയപ്പെട്ട താര ജോഡികൾ ആണ്. താരങ്ങളൊന്നിച്ചെത്തിയ ഗീതാഗോവിന്ദം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങൾ വൻ വിജയമായിരുന്നു. ഇരുവരും പ്രണയത്തിൽ ആണെന്നും വിവാഹം ഉടൻ ഉണ്ടാകും എന്നുമുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി.
ഇപ്പോഴിതാ വിജയ് ദേവരകൊണ്ട തന്റെ ജീവിതത്തിലും കരിയറിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് തുറന്ന് പറഞ്ഞു രംഗത്ത് എത്തിയിരിക്കുകയാണ് രശ്മിക. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ജീവിതത്തിലെ മോശംഘട്ടങ്ങളിൽ തനിക്ക് വിജയ് നൽകിയ പിന്തുണയെ കുറിച്ച് താരം പറഞ്ഞത്.
തങ്ങൾ ഒന്നിച്ച് വളർന്നവരാണെന്നും തന്റെ വളർച്ചക്ക് പിന്നിൽ വിജയ്‌യുടെ പങ്ക് വളരെ വലുതാണെന്നും ആണ് താരം പറഞ്ഞത്. 'ഞാനും വിജുവും ഒരുമിച്ചാണ് വളർന്നത്. ഇപ്പോൾ വരെ എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിൽ അദ്ദേഹത്തിനും പങ്കുണ്ട്. എന്തുചെയ്യുന്നതിന് മുമ്പും വിജയ്യോട് ഉപദേശം തേടാറുണ്ട്. എനിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം ആവശ്യമാണ്. എല്ലാത്തിനും സമ്മതം പറയുന്ന ആളല്ല വിജയ്. തന്റേതായ പോയിന്റുകളുണ്ട്. കൂടാതെ വ്യക്തിപരമായി ജീവിതത്തിൽ മറ്റൊരാളും അതുപോലെ എന്നെ പിന്തുണച്ചിട്ടില്ല. അതിനാൽ ജീവിതത്തിൽ ബഹുമാനിക്കുന്ന ഒരാളാണ് അദ്ദേഹം'- എന്നാണ് രശ്മിക വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്