സാങ്കേതിക പിഴവുകളെ തുടർന്ന് നടി രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരച്ചിറക്കി.
രശ്‌മിക തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്.
'ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽനിന്ന് രക്ഷപ്പെട്ടത്' എന്ന കുറിപ്പോടെ രശ്‌മിക ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. നടി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മികയുടെ യാത്ര.
എയർ വിസ്താരയിലായിരുന്നു താരം യാത്ര തിരിച്ചത്. 30 മിനിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു. വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്