'തൻ്റെ ഭർത്താവ് 'വിഡി'യെപ്പോലെയായിരിക്കണം'; ആരാധകരെ ഞെട്ടിച്ചു പോസ്റ്റിൽ കമന്റുമായി രശ്‌മിക 

FEBRUARY 28, 2024, 7:40 AM

രശ്മിക മന്ദാന ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ്. താരം സോഷ്യൽ മീഡിയയിലും സജീവമാണ്. താരം പലപ്പോഴും ആരാധകരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പ്രതികരിക്കാറുമുണ്ട്. ഇപ്പോൾ രശ്‌മിക തന്റെ ഒരു ഫാനിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് നൽകിയ കമന്റ് ആണ് ചർച്ച ആവുന്നത്. 

ഒരു ആരാധകൻ്റെ പോസ്റ്റിൽ ആണ് രശ്മിക രസകരമായ ഒരു കമന്റ്  ഇട്ടിരിക്കുന്നത്. തന്റെ ഭാവി ഭർത്താവിൻ്റെ ഗുണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഒരു ഫാൻ ക്ലബിൻ്റെ പോസ്റ്റിൽ ആണ് താരം കമന്റ് ചെയ്തത്. 

vachakam
vachakam
vachakam

തൻ്റെ ഭർത്താവ് "വിഡി"യെ പോലെയാകണം എന്നായിരുന്നു പോസ്റ്റിലെ രസകരമായ കാര്യം. ആരാധകരെ ആവേശത്തിലാക്കി, "അത് വളരെ ശരിയാണ്" എന്നാണ് താരം കമന്റ് ചെയ്തത്.

അതേസമയം പോസ്റ്റിൽ വിഡി എന്നതിന്റെ മുഴുവൻ പേര് 'വെരി ഡാർലിംഗ്' എന്നാണ് നൽകിയത് എങ്കിലും നടൻ വിജയ് ദേവരകൊണ്ടയ്ക്ക് അദ്ദേഹത്തിൻ്റെ ആരാധകർ നൽകുന്ന വിളിപ്പേര് കൂടിയാണ് വിഡി. 

താരങ്ങൾ ഇരുവരും പ്രണയത്തിൽ ആണെന്നത് പരസ്യമായ രഹസ്യമാണ്. 2018ൽ പുറത്തിറങ്ങിയ ഗീത ഗോവിന്ദം എന്ന ചിത്രത്തിൽ ഒരുമിച്ച് പ്രവർത്തിച്ചതിന് ശേഷമാണ് വിജയ്-രശ്മിക ബന്ധം തുടങ്ങിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam