ഇന്ത്യാ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സവര്‍ക്കറെക്കുറിച്ചുള്ള ബോളിവുഡ് ചിത്രം 'സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍' ഇതിനോടകം വാര്‍ത്തകളില്‍ ഇടംനേടിയ ചിത്രമാണ്.
സവര്‍ക്കറായി വേഷമിടുന്ന രണ്‍ദീപ് ഹൂഡ കഥാപാത്രമാകാനുള്ള തന്റെ ഒരുക്കത്തെ സൂചിപ്പിക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രം ഇതിനോടകം വലിയ ചര്‍ച്ചാവിഷയവുമായിരിക്കുകയാണ്.
ഞാന്‍ എന്റെ ഹൃദയവും മനസും ഈ റോളിനായി നീക്കിവെച്ചു. ഇത് മാനസികമായി ഏറെ തളര്‍ത്തുന്നതുമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ തുടര്‍ച്ചയായി ഉറക്കഗുളികകള്‍ ഉപയോഗിക്കുന്നു.' ചിത്രത്തിന് വേണ്ടിയുള്ള തന്റെ തയ്യാറെടുപ്പിനെക്കുറിച്ച് ഹൂഡ പറയുന്നു.
ഷര്‍ട്ട് ധരിക്കാത്ത തന്റെ ചിത്രത്തില്‍ തന്‍ ഈ കഥാപാത്രത്തിനായി വരുത്തിയ മാറ്റങ്ങള്‍ കൃത്യമായി ഹൂഡ വ്യക്തമാക്കുന്നുണ്ട്. മെലിഞ്ഞ് ശരീരത്തോടെയുള്ള തന്റെ ചിത്രത്തിന് കാലാ പാനി എന്നാണ് ഹൂഡ പേര് നല്‍കിയത്.
കഥാപാത്രത്തിനായി 18കിലോയോളമാണ് രണ്‍ദീപ് ഹൂഡ കുറച്ചത്. ഇക്കാര്യത്തില്‍ സവര്‍ക്കറുടെ പേരക്കുട്ടി ഹൂഡയെ പ്രശംസിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്