വ്യാവസായ പ്രമുഖന്‍ മുകേഷ് അംബാനി തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ രണ്‍ബീര്‍ കപൂര്‍. 'നിങ്ങളുടെ തല താഴ്ത്തി ജോലി തുടരുക. വിജയം നിങ്ങളുടെ തലയിലും പരാജയം നിങ്ങളുടെ ഹൃദയത്തിലും എടുക്കരുത്' എന്ന് അദ്ദേഹം തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍. 'മഹാരാഷ്ട്രന്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരദാന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു നല്ല പൗരനാകാന്‍ പരിശ്രമിക്കുന്നുണ്ടെന്നും ഒരു മുംബൈക്കാരനായതില്‍ അഭിമാനിക്കുന്നുണ്ടെന്ന് നടന്‍ പറഞ്ഞു. തനിക്ക് ജീവിതത്തില്‍ മൂന്ന് ലളിതമായ ലക്ഷ്യങ്ങളാണ് ഉള്ളത്. ആദ്യത്തേത് വിനയത്തോടെ അര്‍ഥവത്തായ ജോലി ചെയ്യുക. മുകേഷ് ഭായിയില്‍ നിന്ന് താന്‍ ഒരുപാട് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു വ്യക്തിയാവുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. നല്ല മകന്‍, പിതാവ്, ഭര്‍ത്താവ്, സഹോദരന്‍, സുഹൃത്ത് എന്നിവ ആകാന്‍ ആഗ്രഹിക്കുന്നു. അടുത്തത് ഏറ്റവും പ്രധാനമായും നല്ലൊരു പൗരനാകാന്‍ ആഗ്രഹിക്കുന്നു. ഒരു മുംബൈക്കാരനായതില്‍ ഏറെ അഭിമാനമുണ്ട്. അതിനാല്‍ ഇത്തരം അവാര്‍ഡുകള്‍ അതിനുള്ള പ്രചോദനമാണെന്നും രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നടന്‍ ജിതേന്ദ്രയാണ് രണ്‍ബീറിന് അവാര്‍ഡ് സമ്മാനിച്ചത്.
സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ആനിമല്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ രണ്‍ബീര്‍ കപൂര്‍ ചിത്രം. ബോബി ഡിയോള്‍, അനില്‍ കപൂര്‍, രശ്മിക മന്ദാന എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ വതരിപ്പിക്കുന്നത്. ആലിയ ഭട്ടും വിക്കി കൗശലും അഭിനയിക്കുന്ന സഞ്ജയ് ലീല ബന്‍സാലിയുടെ ലവ് ആന്‍ഡ് വാര്‍, രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് രണ്‍ബീറിന്റേതായി ഇനി പുറത്തുവരാനുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്