തിരുവനന്തപുരം: അവാർഡുദാന ചടങ്ങിലെ വിവാദങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ നടൻ ആസിഫ് അലിയെ ആലിംഗനം ചെയ്തു സംഗീത സംവിധായകൻ രമേശ് നാരായണൻ. നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. 'ഞാൻ എന്താ പറയ നിങ്ങളോട്..' എന്നു ചോദിച്ചാണ് ആസിഫ് രമേഷ് നാരായണനെ ആശ്ലേഷിച്ചത്.
അതേസമയം കഴിഞ്ഞ ജനുവരിയിൽ ആസിഫിൽ നിന്ന് മെമെന്റോ വാങ്ങാൻ രമേഷ് നാരായണൻ വിമുഖത കാട്ടിയത് വലിയ വിവാദമായിരുന്നു. എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്ലർ ലോഞ്ച് വേദിയിലായിരുന്നു വിവാദ സംഭവം നടന്നത്.
ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകർന്ന രമേഷ് നാരായണിന് മൊമെന്റോ കൊടുക്കാൻ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. എന്നാൽ ആസിഫിൽ നിന്ന് ഇത് സ്വീകരിക്കാൻ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജിൽ നിന്നാണ് ഇത് കൈപ്പറ്റിയത്. സോഷ്യൽ മീഡിയയിൽ ഇത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു.
എന്നാൽ രമേഷ് നാരായണിനെതിരായ വിമർശനം സൈബർ ആക്രമണമെന്ന നിലയിലേക്ക് എത്തിയതോടെ ആസിഫ് അലി തന്നെ ഇത് അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് രംഗത്തെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്