ഹിമാലയത്തിൽ ധ്യാനത്തിനിരിക്കാനായി സൂപ്പർതാരം രജനീകാന്ത് പുറപ്പെട്ടു. ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയായതോടെയാണ് താരം ഹിമാലയത്തിലേക്ക് പോകുന്നത്.
"എല്ലാ വർഷവും ഈ യാത്രകളില്‍ എനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമായിരുന്നു, അത് എന്നെ വീണ്ടും വീണ്ടും ആത്മീയ യാത്ര തുടരാൻ പ്രേരിപ്പിച്ചു. ഇത്തവണയും എനിക്ക് പുതിയ അനുഭവങ്ങള്‍ ലഭിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ യാത്രകള്‍ എന്‍റെ വളർച്ചയെ സഹായിക്കും.
ലോകത്തിന് മുഴുവനും ആത്മീയത ആവശ്യമാണ്, അത് എല്ലാ മനുഷ്യർക്കും പ്രധാനമാണ്. ആത്മീയത എന്നാല്‍ സമാധാനം അനുഭവിക്കുക എന്നാണ് അർത്ഥമാക്കുന്നത്'. രജനീകാന്ത് യാത്രയ്ക്ക് മുന്നോടിയായി പറഞ്ഞു.
ലോകേഷ് കനകരാജിന്‍റെ കൂലി എന്ന ചിത്രത്തിലാണ് ഇനി താരം അഭിനയിക്കേണ്ടത്. നേരത്തെ ജയിലര്‍ സിനിമ റിലീസ് സമയത്ത് താരം ഹിമാലയത്തിലേക്ക് പോയിരുന്നു. വര്‍ഷത്തില്‍ ഹിമാലയ യാത്ര രജനികാന്തിന് പതിവുള്ളതാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്