വിമർശനത്തിന് ഇടയാക്കി അംബാനിയുടെ മകന്റെ പ്രീവെഡ്ഡിങ് ചടങ്ങിലെ രജനീകാന്തിന്‍റെ പെരുമാറ്റം; സംഭവം ഇങ്ങനെ 

MARCH 6, 2024, 11:06 AM

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷം ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രധാന വാർത്ത. വിവിധ മേഖലകളിലെ നിരവധി പ്രമുഖർ ഉള്‍പ്പടെ പങ്കെടുത്ത ചടങ്ങിന്റെ വിശേഷങ്ങള്‍ ആയിരുന്നു സോഷ്യല്‍മീഡിയയില്‍ വൈറൽ ആയത്.

അതേസമയം ആഘോഷങ്ങളില്‍ പങ്കെടുക്കാൻ നടന്‍ രജനികാന്തും ഭാര്യ ലത രജനികാന്തും ഐശ്വര്യ രജനികാന്തും എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ചടങ്ങില്‍ പങ്കെടുന്ന സമയത്ത് രജനീകാന്ത് ചെയ്ത ഒരു പ്രവൃത്തി ആണ് സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കുന്നത്.

ചടങ്ങില്‍ പങ്കെടുക്കാനായി അദ്ദേഹം എത്തിയപ്പോള്‍ ചുറ്റുമുണ്ടായിരുന്ന ഫോട്ടോഗ്രാഫർമാർ ചിത്രങ്ങള്‍ പകർത്തിത്തുടങ്ങി. രജനികാന്തിനും കുടുംബത്തിനുമൊപ്പം ഇവരുടെ സഹായിയായ സ്ത്രീയും ഉണ്ടായിരുന്നു. ഇവരുടെ ബാഗ് പിടിച്ചിരുന്നത് സഹായിയായിരുന്നു. തുടർന്ന് ഫോട്ടോ എടുക്കാൻ രജനീകാന്തിനും കുടുംബത്തിനുമൊപ്പം സഹായിയും നിന്നു. എന്നാല്‍, ഇവരോട് മാറിനില്‍ക്കാൻ ആണ് രജനീകാന്ത് ആവശ്യപ്പെട്ടത് എന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

സഹായിയോട് പിന്നിലേക്ക് മാറാൻ രജനീകാന്ത് കൈകൊണ്ട് കാണിച്ചതും ഇവർ ബാഗുമായി പിന്നിലേക്ക് നീങ്ങി. ഈ ദൃശ്യങ്ങള്‍ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇതോടെ രജനികാന്തിന്റെ ഈ പ്രവൃത്തിക്ക് വലിയ രീതിയിൽ വിമർശനമുയരുകയാണ്. നിരവധി കമന്റുകളാണ് ഇതിനെതിരെ വരുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam