മാരി സെല്‍വരാജ് ചിത്രം 'വാഴൈ'യെ പ്രശംസിച്ച് നടന്‍ രജനി കാന്ത്. സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു രജനിയുടെ ഈ അഭിപ്രായപ്രകടനം.
''ഞാന്‍ അടുത്തിടെ മാരി സെല്‍വരാജിന്റെ 'വാഴൈ' കണ്ടു.വളരെക്കാലത്തിന് ശേഷം, തമിഴ് സിനിമയില്‍ ഗംഭീരവും നിലവാരമുള്ളതുമായ ഒരു സിനിമ ഉയര്‍ന്നുവന്നിരിക്കുന്നു. ഈ ചിത്രത്തിലൂടെ മാരി സെല്‍വരാജ് ബാല്യകാലത്തിലേക്ക് ഞങ്ങളെ തിരികെ കൊണ്ടുപോയി. സിനിമ കണ്ടപ്പോള്‍ എന്റെ ഹൃദയം വേദനിച്ചു''- എന്നാണ് രജനി പറഞ്ഞിരിക്കുന്നത്
രജനികാന്തിന്റെ പോസ്റ്റ് പങ്കുവെച്ച് മാരി സെല്‍വരാജ് അദ്ദേഹത്തിന് നന്ദി അറിയിച്ചിട്ടുണ്ട്. മാമന്നന് ശേഷം മാരി സെല്‍വരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാഴൈ. പൊന്‍വേല്‍ എം, രാഘുല്‍ ആര്‍ എന്നീ കുട്ടികള്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഒരു വാഴത്തോട്ടത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഡ്രാമയായി ആണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ആദ്യ ചിത്രമായ പരിയേറും പെരുമാളിന് ശേഷമുള്ള മാരിയുടെ ഏറ്റവും മികച്ച സിനിമയെന്നാണ് ചിത്രത്തെക്കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്. നിഖില വിമല്‍, കലൈയരസന്‍, ദിവ്യ ദുരൈസാമി, ജാനകി, പ്രിയങ്ക നായര്‍ എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്