നടനും കാസ്റ്റിങ് ഡയറക്ടറും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനാകുന്നു.
ദീപ്തി കാരാട്ട് ആണ് വധു. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അസോഷ്യേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി. ഇരുവരുടേതും പ്രണയ വിവാഹമാണ്.
ദീപ്തിക്കും രാജേഷിനും ആശംസകൾ നേർന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേർ സമൂഹ മാധ്യമങ്ങളിലെത്തി. ‘അങ്ങനെ അതുറപ്പിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രങ്ങൾ ഇവർ പങ്കുവച്ചത്.
കാസർഗോട് കൊളത്തൂർ സ്വദേശിയാണ് രാജേഷ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്