ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രജിഷ വിജയൻ. ‘അനുരാഗ കരിക്കിൻ വെള്ളം’ എന്ന ആദ്യ സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രജിഷയ്ക്ക് ലഭിച്ചിരുന്നു.
മലയാളവും കടന്ന് ഇപ്പോൾ തമിഴിൽ എത്തി നിൽക്കുകയാണ് താരം. എന്നാൽ അധികം ഗോസിപ്പ് കോളങ്ങളിൽ വരാത്ത ഒരു നടി കൂടിയാണ് രജിഷ. ഇപ്പോഴിതാ രജിഷ വിജയൻ പ്രണയത്തിലാണെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഛായാഗ്രാഹകൻ ടോബിൻ തോമസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഛായാ. സ്റ്റാൻഡ് അപ്, ദ ഫെയിൽ ഐ, ഖൊ ഖൊ, ലവ്ഫുള്ളി യുവർസ് വേദ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ടോബിൻ തോമസ്.
‘നമ്മൾ ഒന്നിച്ചുള്ള 1461 ദിവസങ്ങള്‍. ഒത്തിരി പ്രണയവും സന്തോഷവും പരസ്പരമുള്ള വിഡ്ഢിത്തങ്ങളും സഹിച്ചുകൊണ്ട് സൂര്യന് താഴെ ഇനിയും എത്രയെത്ര യാത്രകള്‍’ എന്ന അടിക്കുറിപ്പിലായിരുന്നു ടോബിന്റെ പോസ്റ്റ്. ഈ പോസ്റ്റാണ് അഭ്യൂഹങ്ങൾക്ക് വഴി വെച്ചത്. പിന്നാലെ ഇതിന് മറുപടിയായി 1461 = 30 x ? + 1 x ? - 1 x ? - 2 x ? അവസാനിക്കാത്ത ദിവസങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നാണ് രജീഷ കുറിച്ചത്.
താരങ്ങളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്. അഹാന കൃഷ്ണ, മമിതാ ബൈജു, രാഹുൽ റിജി നായർ, നിരഞ്ജന അനൂപ്, നൂറിൻ ഷെരീഫ് തുടങ്ങിയവരാണ് ഇരുവർക്കും ആശംസകൾ നേർന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്