നിരവധി സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായ താരമാണ് റായ് ലക്ഷ്മി. ഒരിടവേളയ്ക്ക് ശേഷം ഡിഎൻഎ എന്ന സിനിമയുമായി തിരികെ വരികയാണ് റായ് ലക്ഷ്മി. ഇതിനിടെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് റായ് ലക്ഷ്മി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുകയാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ
കാസ്റ്റിംഗ് കൗച്ച് എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്റെ ആദ്യത്തെ സിനിമയുടെ സംവിധായകൻ അച്ഛനെ പോലെയായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് എന്റെ വെല്ലുവിളികൾ വേറെയായിരുന്നു എന്നാണ് റായ് ലക്ഷ്മി പറയുന്നത്.
എന്നാൽ കാസ്റ്റിംഗ് കൗച്ചിന്റെ ഒരു സീസൺ തന്നെയുണ്ടായിരുന്നു. എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങളും അനുഭവങ്ങളുമുണ്ടായിരുന്നു പറയാൻ. എല്ലാവർക്കും ഒരേ അനുഭവമല്ല ഉള്ളത്.
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, നിങ്ങളെയാരും നിർബന്ധിക്കുന്നില്ലല്ലോ? പരസ്പര സമ്മതത്തോടെയല്ലേ? ടിആർപിയ്ക്ക് വേണ്ടി ഇൻഡസ്ട്രിയെ മോശമാക്കുകയാണ്. ഈ ഇൻഡസ്ട്രി മനോഹരമാണ്. ചില ചീഞ്ഞ കഥകൾ ഉണ്ടെന്ന് കരുതി, പൊതുജനങ്ങൾ കാണുന്നത് എല്ലാവരും അങ്ങനെയാണെന്നാണ്. ആളുകൾ നെഗറ്റീവ് വശങ്ങളിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഒരുപാട് കടപ്പെട്ടിരിക്കേണ്ട കാര്യങ്ങളുണ്ടെന്നും താരം പറയുന്നു.
നൂറിൽ അഞ്ച് ശതമാനം മാത്രമേയുള്ളു അങ്ങനെ. എല്ലാവരും അഭിനേതാവാകാൻ ആഗ്രഹിക്കുന്നവരായിരിക്കും. പണത്തിന് നിങ്ങളെ അഭിനേതാവാക്കാനാകില്ല. കഴിവും ആത്മാർത്ഥതയും വേണം. ഇന്ന് എല്ലാവർക്കും അഭിനേതാവാകാൻ സാധിക്കണം. അഭിനേതാവുക എന്നത് തമാശയല്ല. അത് വലിയ ഉത്തരവാദിത്തമാണെന്നും താരം പറയുന്നു.
തമിഴിലൂടെയാണ് റായ് ലക്ഷ്മി കരിയർ ആരംഭിക്കുന്നത്. പിന്നീട് തെലുങ്കിലുമെത്തി. കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. തുടർന്ന് റോക്ക് ആൻ റോൾ എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് റായ് ലക്ഷ്മി മലയാളത്തിലെത്തുന്നത്. അണ്ണൻ തമ്പി, പരുന്ത്, 2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗമാണ്, ക്രിസ്റ്റ്യൻ ബ്രദേഴ്‌സ് തുടങ്ങി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചു. ഒരു കുട്ടനാടൻ ബ്ലോഗ് ആണ് റായ് ലക്ഷ്മിയുടെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്