ആനന്ദ് അംബാനി - രാധിക മെർച്ചന്റ് വിവാഹമാണ് ഇപ്പോൾ ട്രെന്റിങായി നിൽക്കുന്നത്. വധുവായ രാധികയുടെ വിവാഹ വസ്ത്രങ്ങൾ ഞൊടിയിടയിലാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നത്.
വിവാഹ ദിനത്തില്‍ അബു ജാനി സന്ദീപ് ഖോസ്ല ഡിസൈന്‍ ചെയ്ത വിവാഹവസ്ത്രമാണ് രാധിക ധരിച്ചത്.
ഗുജറാത്തി പരമ്പരാഗതരീതിയനുസരിച്ച് വധു ധരിക്കുന്ന ചുവപ്പും വെള്ളയും ഇടകലര്‍ന്ന വസ്ത്രമാണ് രാധികയ്ക്ക് വേണ്ടി അബു ജാനി സന്ദീപ് ഖോസ്ല അണിയിച്ചൊരുക്കിയത്.
ഹൽദി ചടങ്ങിന് വേണ്ടി രാധിക ധരിച്ച ദുപ്പട്ട പൂക്കൾ കൊണ്ട് നെയ്തതായിരുന്നു. ഫാഷൻ ഡിസൈനർ ആയ അനാമിക ഖന്ന രൂപകൽപന ചെയ്ത വൈബ്രന്റ് യെല്ലോ എംബ്രോയ്ഡറി ലെഹങ്ക ഏറെ ശ്രദ്ധ നേടിയിരുന്നു. 90 മഞ്ഞ മല്ലികയും, മുല്ല മൊട്ടുകളും ചേർത്താണ് ദുപ്പട്ട തയാറാക്കിയിരിക്കുന്നത്.
സംഗീത് ചടങ്ങിൽ മനീഷ് മൽഹോത്രയുടെ ഗോൾഡൻ ലെഹങ്കയാണ് രാധിക തിരഞ്ഞെടുത്തത്. 25,000 സ്വരോസ്‌കി ക്രിസ്റ്റലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ലെഹങ്കയാണിത്. ലഹങ്കയിൽ 3D ഫ്ലോറൽ വിശദാംശങ്ങളുണ്ടായിരുന്നു. വിക്ടോറിയൻ സൗന്ദര്യശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാധികയുടെ വസ്ത്രം നീഷ് മൽഹോത്ര രൂപകൽപന ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്