ഒരുകാലത്ത് ബോളിവുഡിലെ സെൻസേഷണൽ ഹീറോയായിരുന്നു ഇമ്രാൻ ഖാൻ. തൻ്റെ കരിയർ ആരംഭിച്ച സമയത്ത് നിരവധി വിജയ ചിത്രങ്ങളാണ് ഇമ്രാൻ ഖാനെ തേടിയെത്തിയത്. എന്നാൽ ചില ഘട്ടങ്ങളിൽ പരാജയങ്ങൾ തുടർക്കഥയായതോടെ ഇമ്രാൻ ഖാൻ പതിയെ ബോളിവുഡിൽ നിന്ന് അപ്രത്യക്ഷമാകാൻ തുടങ്ങി.
ഇമ്രാൻ ഖാനെ പലപ്പോഴും ലൈംലൈറ്റിൽ കാണാറില്ലെങ്കിലും ചില അഭിമുഖങ്ങളിലൂടെയാണ് നടനെ കുറിച്ച് പുറംലോകം അറിയുന്നത്. ഇപ്പോഴിതാ ബോളിവുഡിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് താരം. ഇമ്രാൻ ഖാൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ, താൻ പറയുന്ന വാക്കുകൾ വളച്ചൊടിച്ച് മാധ്യമങ്ങൾ കോളിളക്കം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ മുമ്ബ് അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം മാട്രു കി ബിജ്‌ലീ കാ മണ്ടോല എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ സമയത്ത് നടന്ന ഒരു സംഭവവും നടന്‍ ഓര്‍ത്തെടുത്തു. വിശാല്‍ ഭരദ്വജ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുമായി ബന്ധപ്പെട്ട പ്രസക്തിയുള്ള ചോദ്യങ്ങള്‍ക്ക് പകരം അന്ന് തന്നോട് ചോദിച്ചത് ഒപ്പം അഭിനയിച്ച നടിയുടെ വസ്ത്രത്തെക്കുറിച്ചായിരുന്നു.
സിനിമയില്‍ അനുഷ്‌ക ടൂ പീസ് ബിക്‌നി ധരിക്കുന്നുണ്ടല്ലോ. അതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? എന്നായിരുന്നു ആ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്,' ഇമ്രാന്‍ ഖാന്‍ പറഞ്ഞു. എന്നാൽ ഇത് കേട്ടപ്പോൾ അസ്വസ്ഥത തോന്നി. അവർ ബിക്കിനി ധരിക്കുന്നതിനെക്കുറിച്ച് ഞാൻ എന്തിനാണ് പറയാൻ പോകുന്നതെന്ന് തനിക്ക് തോന്നി. തൻ്റെ അമ്മാവൻ കൂടിയായ ആമിർ ഖാൻ്റെ പേര് വാർത്തയാക്കാൻ മാധ്യമങ്ങൾ വലിച്ചിഴച്ച കാര്യവും ഇമ്രാൻ ഖാൻ പങ്കുവച്ചു.
ആ സമയത്ത് മാധ്യമങ്ങൾ ചോദിക്കുന്നത് നിങ്ങളുടെ അമ്മാവൻ കൂടിയായ ആമിർ സിനിമ കണ്ടോ? സിനിമ കണ്ടിട്ട് അദ്ദേഹം എന്താണ് പറഞ്ഞത് എന്നൊക്കെയാണ്. ഇന്ന് മാധ്യമങ്ങള്‍ കാണുന്ന രീതി നന്നായി മാറിയിട്ടുണ്ട്. മുമ്ബേത്തേതിനേക്കാളും യുക്തി ചിന്തയോടെയാണ് മാധ്യമങ്ങള്‍ സമീപിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്